അഞ്ചല്‍ മേഖലയില്‍ തെരുവുനായ് ശല്യം രൂക്ഷം

അഞ്ചല്‍: മേഖലയിലെ തെരുവുനായ്ക്കളുടെ വിളയാട്ടം നാട്ടുകാര്‍ക്ക് ശല്യമാകുന്നു. ഏതാനുംദിവസം മുമ്പ് കരുകോണ്‍ പ്രദേശത്ത് ആടുകളെ നായ്ക്കള്‍ ആക്രമിച്ചിരുന്നു. പരിക്കേറ്റ ആട്ടിന്‍കുട്ടികളെ പരിചരിച്ചവര്‍ പേവിഷബാധക്കുള്ള കുത്തിവെപ്പിന് വിധേയരായിരിക്കുകയാണ്. കഴിഞ്ഞദിവസം ഇടമുളയ്ക്കല്‍ കോട്ടപ്പൊയ്കപ്രദേശത്തും തെരുവുനായ്ക്കളുടെ ആക്രമണമുണ്ടായി. കൂട്ടമായത്തെിയ നായ്ക്കള്‍ ആട്ടിന്‍കുട്ടികള്‍, കോഴി, താറാവ് മുതലായവയെ കടിച്ചുകൊന്നു. ബഹളംകേട്ട് ഓടിയത്തെിയ നാട്ടുകാരാണ് നായ്ക്കളെ ഓടിച്ചുവിട്ടത്. ഒറ്റക്ക് നടന്നുപോകുന്നവരെയും കുട്ടികളെയും ഓടിച്ചിട്ട് കടിക്കുന്നതായും നാട്ടുകാര്‍ പറയുന്നു. പലപ്പോഴും റോഡില്‍ തലങ്ങുംവിലങ്ങും ഓടുന്ന നായ്ക്കള്‍ വാഹനയാത്രക്കാര്‍ക്കും ഭീഷണിയാകുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.