ഓണാഘോഷത്തിനിടെ സംഘര്‍ഷം; ഒരാള്‍ക്ക് പരിക്ക്

പത്തനാപുരം: ഓണാഘോഷ പരിപാടിക്കിടെ എ.ഐ.വൈ.എഫ്-ആര്‍.എസ്.എസ് സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. പട്ടാഴി പനയനം വാര്‍ഡിലെ ഓണാഘോഷപരിപാടികള്‍ക്കിടെയാണ് സംഘര്‍ഷം ഉണ്ടായത്. പനയനം അടയ്ക്കമരക്കുഴി ചരുവിള പുത്തന്‍വീട്ടില്‍ ശ്രീജിത്തിനാണ്(21) പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ടോടെ പരിപാടി കണ്ടുകൊണ്ടിരുന്ന ശ്രീജിത്തിനെ ആര്‍.എസ് എസ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. വടി ഉപയോഗിച്ചായിരുന്നു മര്‍ദനം. പനയനം വാര്‍ഡിലെ എ.ഐ.വൈ.എഫ് യൂനിറ്റ് ഭാരവാഹിയാണ് ശ്രീജിത്ത്. ഗുരുതരമായി പരിക്കേറ്റ ശ്രീജിത്തിനെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വര്‍ക്ഷോപ് ജീവനക്കാരനാണ്. രാഷ്ട്രീയപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മുമ്പും എ.ഐ.വൈ.എഫും ആര്‍.എസ്.എസും തമ്മില്‍ വാക്കേറ്റങ്ങള്‍ നടന്നിരുന്നു. ഇതിനെതുടര്‍ന്നാണ് ആക്രമണമെന്നും ആരോപണമുണ്ട്. കുന്നിക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.