കൊല്ലം: പാര്‍ക്കിങ് നിരോധിച്ച സ്ഥലങ്ങളില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ക്കെതിരെ പൊലീസ് നടപടി തുടങ്ങി. ഞായറാഴ്ച റെയില്‍വേ സ്റ്റേഷന്‍-കര്‍ബല റോഡിന്‍െറ വശങ്ങളില്‍ പാര്‍ക്ക് ചെയ്ത നിരവധി വാഹനങ്ങളില്‍നിന്ന് പൊലീസ് പിഴ ഈടാക്കി. റോഡിന്‍െറ വശത്തും നടപ്പാതയിലും അനധികൃതമായി പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിച്ചു. ഇതുമായി സ്റ്റേഷനിലത്തെിയ വാഹന ഉടമകളില്‍ നിന്ന് 500 രൂപ പിഴയായി ഈടാക്കി. പാര്‍ക്കിങ് നിരോധിച്ച സ്ഥലങ്ങളില്‍ നിര്‍ത്തിയിടുന്ന വാഹന ഉടമകള്‍ക്ക് നേരത്തേ പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതവഗണിച്ച് പാര്‍ക്ക് ചെയ്ത 32 വാഹനങ്ങളാണ് ഞായറാഴ്ച പിടിയിലായത്. നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ട്രാഫിക് പൊലീസ് പരിശോധന ശക്തമാക്കിയത്. വരും ദിവസങ്ങളില്‍ നിയമം ലംഘിച്ച് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാനാണ് തീരുമാനം. നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളിലെ അനധികൃത പാര്‍ക്കിങ്ങിനെതിരെ നടപടിയെടുക്കുമെന്ന് ട്രാഫിക് എസ്.ഐ എം. അന്‍വര്‍ പറഞ്ഞു. കൊട്ടിയം ഭാഗത്തേക്കുള്ള സ്വകാര്യ ബസുകള്‍ ക്യു.എ.സി റോഡ് വഴി റെയില്‍വേ സ്റ്റേഷനു മുന്നിലത്തെിയാണ് ഇപ്പോള്‍ പോകുന്നത്. ഇത്തരം ക്രമീകരണത്തോടെ റോഡില്‍ തിരക്കേറി. വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ സ്ഥലമില്ലാത്തതിനാല്‍ റോഡരികിലും നടപ്പാത കൈയേറിയുമാണ് പാര്‍ക്ക് ചെയ്യുന്നത്. റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിങ് സ്ഥലം പരിമിതമായതിനാലാണ് ഇത്തരത്തില്‍ വാഹനങ്ങള്‍ റോഡരികില്‍ നിര്‍ത്തിയിടേണ്ടിവരുന്നത്. നിലവിലെ സാഹചര്യത്തില്‍ നഗരത്തില്‍ മറ്റ് പാര്‍ക്കിങ് സ്ഥലങ്ങളില്ല. റെയില്‍വേയുടെ ഒരേക്കര്‍ സ്ഥലം പാര്‍ക്കിങ്ങിനായി പാട്ടത്തിന് നല്‍കണമെന്ന് കോര്‍പറേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഏക്കറുകണക്കിന് സ്ഥലം കാടുകയറിക്കിടക്കുകയാണ്. ഇവിടെ പാര്‍ക്കിങ്ങിന് അനുയോജ്യമാക്കാന്‍ അധികൃതര്‍ ഇതുവരെ ശ്രമം തുടങ്ങിയിട്ടുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.