ശാസ്താംകോട്ട: കുന്നത്തൂര്‍ പഞ്ചായത്തില്‍ ഇടതുമുന്നണി തീരുമാനത്തിനുവിരുദ്ധമായി പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നിലപാടെടുത്ത പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഉള്‍പ്പെടെ രണ്ട് സി.പി.ഐ അംഗങ്ങളുടെ പൊലീസ് സംരക്ഷണം ഒരു മാസം കൂടി നീട്ടി ഹൈകോടതി ഉത്തരവായി. നേരത്തേ ഇവര്‍ക്ക് അനുവദിച്ച 21 ദിവസത്തെ സംരക്ഷണം സംബന്ധിച്ച ഉത്തരവിന്‍െറ തുടര്‍ച്ചയായാണ് ഉത്തരവ്. പഞ്ചായത്ത് വൈസ് പ്രസിഡന്‍റും സി.പി.ഐ അംഗവുമായ സതി ഉദയകുമാര്‍, സി.പി.ഐ സ്വതന്ത്ര അംഗം രാജശേഖരന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജിയിലാണ് സിംഗ്ള്‍ ബെഞ്ചിന്‍െറ ഉത്തരവ്. പഞ്ചായത്ത് കമ്മിറ്റിയില്‍ പങ്കെടുക്കുന്നതിന് ഇവര്‍ക്ക് എല്ലാവിധ സംരക്ഷണവും നല്‍കണമെന്ന് കൊല്ലം റൂറല്‍ പൊലീസ് ചീഫ്, ശാസ്താംകോട്ട സി.ഐ, സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എന്നിവര്‍ക്കാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇരുവര്‍ക്കുമെതിരെ ഇടതുമുന്നണിയും സി.പി.ഐയും വിവിധ സമരങ്ങള്‍ നടത്തിവരുകയാണ്. ആഗസ്റ്റ് 10ന് നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഇവര്‍ വിട്ടുനിന്നത് മൂലം ബി.ജെ.പി പിന്തുണയോടെ കോണ്‍ഗ്രസിലെ കുന്നത്തൂര്‍ പ്രസാദ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 38 വര്‍ഷമായി പഞ്ചായത്ത് ഭരിക്കുന്ന സി.പി.എമ്മിനും ഇടതുമുന്നണിക്കും ഇതു കനത്ത പ്രഹരമേല്‍പിച്ചു. ഇതിനുശേഷം നടന്ന രണ്ട് പഞ്ചായത്ത് കമ്മിറ്റികളില്‍ ഒരെണ്ണം അജണ്ട പോലും വായിക്കാനാവാതെ പിരിച്ചുവിടേണ്ടിവന്നു. രണ്ടാമത്തെ കമ്മിറ്റി കൂടിയെങ്കിലും കമ്മിറ്റി ഹാളില്‍ ഒച്ചപ്പാടും വെല്ലുവിളികളും നിറഞ്ഞുനിന്നു. അടുത്ത കമ്മിറ്റി 20ന് ചേരാനിരിക്കെയാണ് പൊലീസ് സംരക്ഷണ ഉത്തരവ് നീട്ടി വാങ്ങിയിരിക്കുന്നത്. ഇവര്‍ ഇരുവര്‍ക്കും കോണ്‍ഗ്രസിന് വോട്ടു ചെയ്ത ബി.ജെ.പി വനിതാ അംഗത്തിനുമെതിരെയുള്ള അയോഗ്യതാ ഹരജികളിലെ തുടര്‍നടപടികള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനില്‍ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.