പുനലൂര്‍: തെന്മലയില്‍ ഓണാഘോഷത്തിനത്തെിയ യുവാക്കള്‍ സഞ്ചരിച്ചിരുന്ന ടെമ്പോട്രാവലര്‍ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് 12 പേര്‍ക്ക് പരിക്ക്. ഗുരുതര പരിക്കേറ്റ നാലുപേരെ കൊല്ലം മെഡിസിറ്റിയിലും മറ്റുള്ളവരെ പുനലൂര്‍ താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. കൊല്ലം പേരൂര്‍ വിളയില്‍വീട്ടില്‍ സജിന്‍ (21), പേരൂര്‍ ശ്രീരാഗത്തില്‍ അഖില്‍ (21), അരിനല്ലൂര്‍ ഭഗവതി ക്ഷേത്രത്തിനു സമീപം ഗോപന്‍ (20), പേരൂര്‍ സ്വദേശി അന്‍സര്‍ (22) എന്നിവരെ മെഡിസിറ്റയിലും പേരൂര്‍ വിനീത് ഭവനില്‍ വിനീത് (22), തട്ടാര്‍കോണം അഖിലഭവനില്‍ സജീദ് (20), അജിത് ബാബു (22), പേരൂര്‍ ആനന്ദ് ഭവനില്‍ അനന്തു (21), തട്ടാര്‍കോണം കാര്‍ത്തികയില്‍ മനുമോഹന്‍ (21), തട്ടാര്‍കോണം കാര്‍ത്തികയില്‍ മനേഷ് (19), പേരൂര്‍ തെക്കേക്കര സനീദ് (18), ഡ്രൈവര്‍ ഡീസെന്‍റ്മുക്ക് പുതുച്ചിറ വടക്കേതില്‍ വിനീഷ് (25) എന്നിവരാണ് താലൂക്കാശുപത്രിയില്‍ ചികിത്സതേടിയത്. വെള്ളിയാഴ്ച വൈകീട്ട് ആറോടെ ദേശീയപാത 744 ല്‍ മേലേപ്ളാച്ചേരി വളവിലായിരുന്നു അപകടം. തെന്മല സന്ദര്‍ശിച്ച ശേഷം കൊല്ലത്തേക്കുവരുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന വാന്‍ എതിരെവന്ന ലോറിയെ വെട്ടി ഒഴിയവെ കുഴിയിലേക്ക് ചാടി നിയന്ത്രണംവിട്ട് മരത്തിലിടിക്കുകയായിരുന്നു. ഹൈവേ പൊലീസും പുനലൂര്‍ ഫയര്‍ഫോഴ്സുമത്തെിയാണ് അപകടത്തില്‍പെട്ടവരെ രക്ഷപ്പെടുത്തി ആശുപത്രിയിലത്തെിച്ചത്. അപകടത്തെ തുടര്‍ന്ന് ഏറെനേരം ഗതാഗത തടസ്സം നേരിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.