പുനലൂര്‍: കാട്ടുമൃഗങ്ങളും തെരുവുനായ്ക്കളും തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിലെ ജനങ്ങളുടെ സൈ്വര്യജീവിതത്തിന് ഭീഷണിയാകുന്നു. കൃഷി നശിപ്പിക്കുന്നതും വളര്‍ത്തുമൃഗങ്ങളെ പിടികൂടുന്നതും പതിവാണ്. പുലിയും ആനയും അടക്കം വന്യജീവികള്‍ ഉണ്ടാക്കുന്ന നാശത്തിന് പുറമേയാണ് തെരുവുനായ് ആക്രമണവും. എസ്റ്റേറ്റ് മേഖല ഉള്‍ക്കൊള്ളുന്ന ഭാഗങ്ങളിലെ ജനങ്ങളുടെ പ്രധാന വരുമാനമാര്‍ഗം കന്നുകാലി വളര്‍ത്തലാണ്. എന്നാല്‍ പകല്‍ സമയത്തുപോലും കന്നുകാലികളെ കൂട്ടില്‍ കയറി പുലി പിടിച്ചുകൊണ്ടുപോകുന്നതും കൊല്ലുന്നതും നിത്യസംഭവമാണ്. ആര്യങ്കാവ് പഞ്ചായത്തിലെ വെഞ്ച്വര്‍, ഫ്ളോറന്‍സ്, ആനച്ചാടി, കടമാന്‍പാറ, കമ്പിലൈന്‍, മത്തൊപ്പ്, അമ്പനാട് തുടങ്ങിയ ഭാഗങ്ങളില്‍ ഒരു മാസത്തിനുള്ളില്‍ നൂറോളം ആടുമാടുകളെ പുലി കൊല്ലുകയോ പിടിച്ചുകൊണ്ട് പോകുകയോ ചെയ്തിട്ടുണ്ട്. പലയിടത്തും ആനയും കുരങ്ങും മയിലും വ്യാപകമായി കൃഷി നശിപ്പിക്കുന്നുമുണ്ട്. എന്നാല്‍ കന്നുകാലിനാശത്തിനും കൃഷിനഷ്ടത്തിനും വനംവകുപ്പില്‍നിന്ന് മതിയായ നഷ്ടപരിഹാരം മിക്കപ്പോഴും ഇവര്‍ക്ക് ലഭിക്കാറില്ല. ഇതിനിടെയാണ് തെരുവുനായ് ശല്യം വര്‍ധിച്ചിരിക്കുന്നത്. കഴിഞ്ഞദിവസങ്ങളില്‍ ഇടമണ്‍ മിഥിലാജ് മന്‍സിലില്‍ അഷ്റഫിന്‍െറ മൂന്ന് ആടുകളെ നായ് കടിച്ചുകൊന്നു. കോഴി, മുയല്‍, താറാവ് എന്നിവയുടെ കൂട് രാത്രിസമയത്ത് തകര്‍ത്താണ് കൂട്ടമായത്തെുന്ന നായ്ക്കള്‍ പിടിക്കുന്നത്. പകല്‍സമയത്തും വളര്‍ത്തുമൃഗങ്ങളെ തുറന്നുവിടാന്‍ കഴിയുന്നില്ളെന്ന് നാട്ടുകാര്‍ പറയുന്നു. അനധികൃത കശാപ്പും പാതയോരങ്ങളിലടക്കം മാലിന്യം തള്ളുന്നതുമാണ് തെരുവായ് വര്‍ധിക്കാന്‍ പ്രധാനകാരണം. പാതയോരത്തും കാട്ടിലും ദൂരെഭാഗങ്ങളില്‍നിന്ന് മാലിന്യം വാഹനത്തില്‍ കൊണ്ടുവന്ന് തള്ളുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.