കരുനാഗപ്പള്ളി: കായലോളങ്ങളെ കീറിമുറിച്ച് കാണികളെ ആവേശ തിമിര്‍പ്പിലാക്കി 77ാമത് ശ്രീനാരായണ ട്രോഫി ജലോത്സവം പള്ളിക്കലാറില്‍ അരങ്ങേറി. പി.എന്‍. സുരേഷ് ക്യാപ്റ്റനായ സംഘം കന്നേറ്റി ബോട്ട് ക്ളബിന്‍െറ കാട്ടില്‍തെക്കതില്‍ ചുണ്ടന്‍ ജേതാവായി. മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം ചുണ്ടന്‍ വള്ളങ്ങളും തെക്കനോടി വള്ളങ്ങളും എണ്ണത്തില്‍ കുറവായിരുന്നു. ദേവദാസ്, കാട്ടില്‍തെക്കതില്‍, ചെല്ലിക്കാടന്‍, കമ്പിനി എന്നിവയായിരുന്നു തെക്കനോടി വിഭാഗത്തിലുണ്ടായിരുന്ന നാലു വള്ളങ്ങള്‍. കാട്ടില്‍തെക്കതില്‍, സെന്‍റ് പയസ് എന്നിവ ചുണ്ടന്‍ വിഭാഗത്തിലും മത്സരിച്ചു. പ്രദര്‍ശന മത്സരത്തോടെയായിരുന്നു തുടക്കം. തെക്കനോടി വള്ളങ്ങളുടെ മത്സരത്തില്‍ ദേവദാസ് ഒന്നാമതും ചെല്ലിക്കാടന്‍ രണ്ടാമതുമത്തെി. ലൂസേഴ്സ് ഫൈനലില്‍ കമ്പിനി വള്ളം ഒന്നാമതത്തെി. ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനല്‍ മത്സരത്തില്‍ തെക്കതില്‍ ചുണ്ടനും സെന്‍റ് പയസ് ചുണ്ടനും ഏറ്റുമുട്ടിയപ്പോള്‍ സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ പി.എന്‍. സുരേഷ് ക്യാപ്റ്റനായ സംഘം കന്നേറ്റി ബോട്ട് ക്ളബ് തുഴഞ്ഞ കാട്ടില്‍തെക്കതില്‍ ചുണ്ടന്‍ ഒന്നാമതത്തെി ശ്രീനാരായണ എവര്‍റോളിങ് ട്രോഫി കരസ്ഥമാക്കി. എന്നാല്‍, വിധി നിര്‍ണയത്തില്‍ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി ജിതിന്‍ ക്യാപ്റ്റനായ സെന്‍റ് പയസ് ചുണ്ടന്‍ രണ്ടാം സ്ഥാനത്തിനുള്ള ട്രോഫി ഏറ്റുവാങ്ങാതെ പ്രതിഷേധിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനം എന്‍. വിജയന്‍പിള്ള എം.എല്‍.എ നിര്‍വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ എം. ശോഭന കാഷ് അവാര്‍ഡ് വിതരണം ചെയ്തു. വള്ളങ്ങളുടെ ക്യാപ്റ്റന്‍മാരെ എസ്.എന്‍.ഡി.പി താലൂക്ക് യൂനിയന്‍ പ്രസിഡന്‍റ് കെ. സുശീലന്‍ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.