കൊല്ലം: കന്യാകുമാരി-മുംബൈ സി.എസ്.ടി എക്സ്പ്രസ് (ജയന്തി) പതിവായി വൈകിയോടുന്നത് യാത്രക്കാരെ വലക്കുന്നു. രാവിലെ 6.55ന് കന്യാകുമാരിയില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ കൊല്ലത്തത്തെുന്നത് മിക്കദിവസങ്ങളിലും മൂന്നരമണിക്കൂറിലേറെ സമയമെടുത്താണ്. 2014-15 ലെ റെയില്‍വേ ടൈംടേബ്ളില്‍ കന്യാകുമാരി-മുംബൈ എക്സ്പ്രസിന്‍െറ സമയം മാറ്റിയതോടെയാണ് തിരുവനന്തപുരത്തിനും കൊല്ലത്തിനും ഇടയിലുള്ള യാത്രക്കാരെ ദുരിതത്തിലാക്കിയത്. മുമ്പ് പുലര്‍ച്ചെ 5.45ന് കന്യാകുമാരിയില്‍നിന്ന് പുറപ്പെട്ടിരുന്ന ട്രെയിന്‍ 8.05ന് തിരുവനന്തപുരത്തും 9.25ന് കൊല്ലത്തും എത്തിയിരുന്നു. വര്‍ക്കല, പരവൂര്‍, കൊല്ലം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള വിദ്യാര്‍ഥികളും സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ ജീവനക്കാരുമടക്കമുള്ള യാത്രക്കാര്‍ ഈ ട്രെയിനാണ് ആശ്രയിച്ചിരുന്നത്. രാവിലെ പത്തിന് മുമ്പ് കൊല്ലത്തത്തെുന്ന ട്രെയിന്‍െറ സമയക്രമം മാറ്റിയതിനെതിരെ അന്ന് പ്രതിഷേധം ശക്തമായിരുന്നെങ്കിലും അധികൃതര്‍ അവഗണിക്കുകയായിരുന്നു. ടൈംടേബ്ളില്‍ ട്രെയിന്‍ തിരുവനന്തപുരം സെന്‍ട്രലില്‍ എത്തുന്ന സമയം 8.55 ആണ്. എന്നാല്‍ ഒരിക്കല്‍പോലും ഈ സമയക്രമം പാലിച്ച് ട്രെയിന്‍ എത്തിയിട്ടില്ളെന്ന് സ്ഥിരം യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു. മിക്കദിവസങ്ങളിലും ഒമ്പതിന് ശേഷം തിരുവനന്തപുരത്തത്തെുന്ന ട്രെയിന്‍ അവിടെനിന്ന് പുറപ്പെടാനും വൈകാറുണ്ട്. റെയില്‍വേ ടൈംടേബ്ള്‍ പ്രകാരം കൊല്ലം സ്റ്റേഷനില്‍ എത്തേണ്ട ഇപ്പോഴത്തെ സമയം 10.05 ആണെങ്കിലും 11ഓടടുപ്പിച്ചാവും എത്തിച്ചേരുക. ഇതുമൂലം രാവിലെ പത്തിന് മുമ്പ് കൊല്ലത്ത് ഓഫിസുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും എത്തേണ്ടവര്‍ ബസിനെ ആശ്രയിക്കേണ്ടിവരുന്നു. ടൈംടേബ്ള്‍ കൊല്ലമടക്കം പ്രധാന സ്റ്റേഷനുകളില്‍ എത്തുന്ന യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷനടക്കം നടത്തിയ ഇടപെടലുകള്‍ ലക്ഷ്യംകണ്ടിട്ടില്ല. 2014ന് മുമ്പുണ്ടായിരുന്ന സമയക്രമം മാറ്റിയപ്പോള്‍ ട്രെയിന്‍ വൈകില്ളെന്നും കൃത്യമായ ടൈംടേബ്ള്‍ പാലിക്കുമെന്നുമായിരുന്നു റെയില്‍വേ അധികൃതര്‍ നല്‍കിയിരുന്ന വിശദീകരണം. അടുത്തമാസം നിലവില്‍വരുന്ന പുതിയ ടൈംടേബ്ളില്‍ പഴയ സമയക്രമം പുന$സ്ഥാപിക്കണമെന്ന ആവശ്യം എം.പിമാരടക്കം അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ നിരത്തുകയാണ് റെയില്‍വേ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.