പുനലൂര്‍: ഇടമണ്ണില്‍ തെരുവുനായ ആക്രമണം രൂക്ഷം. വീട്ടുമുറ്റത്തുനിന്ന ആടിനെ നായ കടിച്ചുകൊന്നു. ഇടമണ്‍ മിഥിലാജ് മന്‍സില്‍ അഷ്റഫിന്‍െറ ആടിനെയാണ് നായ കൊന്നത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു ആക്രമണം. ഒരാഴ്ച മുമ്പ് അഷറഫിന്‍െറ രണ്ട് ആടുകളെ നായ കടിച്ചുകൊന്നിരുന്നു. ഇതേ നായ തന്നെയാണ് വ്യാഴാഴ്ചയും ആടിനെ കടിച്ചത്. ആടിന്‍െറ കരച്ചില്‍കേട്ട് വീട്ടുകാര്‍ എത്തിയപ്പോള്‍ ഇവര്‍ക്ക് നേരെയും നായ കുരച്ചുചാടി കടിക്കാന്‍ ശ്രമിച്ചു. ഒരു മാസമായി ഇടമണ്‍ ഭാഗത്ത് നിരവധി കന്നുകാലികളെയും ആളുകളെയും നായ കടിച്ചിരുന്നു. നായക്ക് പേവിഷബാധയുള്ളതായി സംശയിച്ച് കടിയേറ്റവര്‍ പ്രതിരോധ കുത്തിവെപ്പ് എടുത്തുവരുകയാണ്. ഇതിനിടെയാണ് കൂടുതല്‍ കന്നുകാലികളെയും മനുഷ്യരെയും നായ ആക്രമിക്കുന്നത്. നായയെ പേടിച്ച് പകല്‍ സമയത്തുപോലും പുറത്തിറങ്ങാന്‍ ആളുകള്‍ മടിക്കുന്നു. ആക്രമണകാരികളായ നായ്ക്കളെ കൊല്ലാന്‍ തെന്മല പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ളെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.