കണ്ണനല്ലൂര്‍: ബൈക്കിലത്തെിയ സംഘം പള്ളി ഇമാമിനെ ആക്രമിച്ച് ആറുമാസം കഴിഞ്ഞെങ്കിലും പ്രതികള്‍ക്കായുള്ള പൊലീസ് അന്വേഷണം എങ്ങുമത്തെിയില്ല. ആക്രമിച്ചവരെന്ന് സംശയിക്കുന്ന മയക്കുമരുന്ന് ലോബി ഇപ്പോഴും പ്രദേശത്ത് സജീവമാണെന്ന ആരോപണവും ഉയരുന്നുണ്ട്. കഴിഞ്ഞ മാര്‍ച്ച് അഞ്ചിനാണ് പ്രഭാത നമസ്കാരത്തിന് വീട്ടില്‍നിന്ന് പള്ളിയിലേക്ക് പോകവെ കുണ്ടുമണ്‍ മുസ്ലിം ജമാഅത്ത് ഇമാം ജഅ്ഫര്‍ ദാരിമിയെ ബൈക്കിലത്തെിയ സംഘം ആക്രമിച്ചത്. ആക്രമണം നടക്കുന്നതിന് ഏതാനും ദിവസം മുമ്പ് ജുംആ പ്രസംഗത്തില്‍ ഇദ്ദേഹം മയക്കുമരുന്ന്, മദ്യം എന്നിവയുടെ ഉപയോഗത്തിനെതിരെ സംസാരിച്ചിരുന്നു. തുടര്‍ന്നാണ് ഇമാമിനുനേരെ ആക്രമണമുണ്ടായതെന്നായിരുന്നു പരാതി. ആക്രമിച്ചവരെക്കുറിച്ച് വ്യക്തമായ തെളിവ് നല്‍കാന്‍ കഴിഞ്ഞില്ളെന്ന ന്യായം പറഞ്ഞ് അന്വേഷണത്തില്‍നിന്ന് തടിയൂരാനാണ് പൊലീസ് ശ്രമിക്കുന്നത്. കുണ്ടുമണ്‍ പ്രദേശത്ത് ഇപ്പോഴും മയക്കുമരുന്ന് കച്ചവടക്കാര്‍ തമ്പടിച്ച് കച്ചവടം നടത്തുന്നുണ്ടെന്ന വിവരം എക്സൈസിനെയും പൊലീസിനെയും അറിയിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ളെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ഇമാമിനെ ആക്രമിച്ചവരെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്ത് അംഗം നാസറുദ്ദീന്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.