പുനലൂര്‍: പച്ചക്കറിക്കും മറ്റും പൊതുവിപണിയിലുള്ളതില്‍നിന്ന് ഇരട്ടിയിലധികം വില ഇടാക്കി ചില സ്വയംസഹായ സംഘങ്ങള്‍ ജനങ്ങളെ കൊള്ളയടിക്കുന്നതായി പരാതി. നാടന്‍ ജൈവ-ഉല്‍പന്നങ്ങളുടെ പേരിലാണ് ഇത്തരത്തില്‍ അമിതവില ഈടാക്കുന്നത്. തമിഴ്നാട്ടില്‍ ഉല്‍പാദനം കൂടിയതിനാല്‍ അവിടെനിന്നുവരുന്ന മിക്ക പച്ചക്കറികള്‍ക്കും നേരത്തെ ഉള്ളതില്‍നിന്ന് മൂന്നിലൊന്നായി വിലകുറഞ്ഞിട്ടുണ്ട്. ഇതനുസരിച്ച് ഇവിടുള്ള പൊതുവിപണിയിലും സപൈ്ളകോയുടെ അടക്കം സര്‍ക്കാര്‍ നിയന്ത്രിത മാര്‍ക്കറ്റുകളിലും പച്ചക്കറികളുടെ വിലകുറച്ചാണ് വില്‍ക്കുന്നത്. എന്നാല്‍, ഇതൊന്നും പരിഗണിക്കാതെ വിപണിയില്‍നിന്ന് തമിഴ്നാട് പച്ചക്കറി മൊത്തവിലക്കെടുത്ത് നാടന്‍ സാധനങ്ങളെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇത്തരം സംഘങ്ങള്‍ വലിയവില ഈടാക്കുന്നത്. പുനലൂര്‍ ടൗണില്‍ ഓണവിപണി നടത്തുന്ന സംഘങ്ങള്‍ മൂന്നിരട്ടിവരെയാണ് വില ഈടാക്കുന്നത്. യാഥാര്‍ഥ നാടന്‍ സാധനങ്ങളും വലിയ വിലക്കാണ് വില്‍ക്കുന്നത്. താലൂക്ക് മോണിറ്ററിങ് യൂനിറ്റിന്‍െറ നേതൃത്വത്തില്‍ കടകളിലൂടെയും മറ്റും വില-ഗുണനിലവാര പരിശോധന നടത്തുന്നുണ്ടെങ്കിലും സംഘങ്ങളുടെ വിപണിയില്‍ കയറാത്തത് അമിതവില ഈടാക്കാന്‍ ഇവര്‍ക്ക് സഹായകമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.