107ന്‍െറ നിറവിലും പെരുന്നാള്‍ ആഘോഷിക്കാന്‍ ഹനീഫ

കൊട്ടിയം: 107ാം വയസ്സിലും പെരുന്നാള്‍ ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് ഇത്തിക്കര കടവില്‍ പുത്തന്‍വീട്ടില്‍ കെ.എം ഹനീഫ. പ്രായത്തിന്‍െറ അവശതകളൊന്നും ഇദ്ദേഹത്തില്‍ പ്രകടമല്ല. കാഴ്ചക്കുറവോ ഓര്‍മശക്തിക്ക് കുറവോ സംഭവിച്ചിട്ടില്ലാത്തതിനാല്‍ പഴയ കാലത്തെക്കുറിച്ച് പറയാന്‍ ഇദ്ദേഹത്തിന് ഒരു ബുദ്ധിമുട്ടുമില്ല. പണ്ടു കാലത്ത് പെരുന്നാള്‍ വരുമ്പോഴാണ് കുട്ടികള്‍ക്ക് പുത്തന്‍ വിഭവങ്ങളും പുതുവസ്ത്രങ്ങളും ലഭിക്കുക. സ്വാതന്ത്ര്യലബ്ധിക്കുമുമ്പുള്ള കാലത്ത് വീടിനടുത്ത ഓട് നിര്‍മാണശാലയില്‍ കാവല്‍ക്കാരനായി ജോലിക്കുകയറുകയും പിന്നീട് കൊട്ടിയത്തെ മുസ്ലിയാരുടെ ഓട് നിര്‍മാണശാലയില്‍ സൂപ്പര്‍വൈസറായി ജോലിനോക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ നാലുമാസം സിംഗപ്പൂരില്‍ ജോലിക്ക് പോയി. 107ാം വയസ്സിലും നോമ്പോ നമസ്കാരമോ ഇദ്ദേഹം മുടക്കാറില്ല. ഇളയ മകന്‍ ബൈജുവിന്‍െറ ഉമയനല്ലൂര്‍ നടുവിലക്കരയിലെ വീട്ടിലാണ് ഇപ്പോള്‍ കഴിയുന്നത്. പുതുവസ്ത്രങ്ങളണിഞ്ഞ് പെരുന്നാള്‍ നമസ്കാരത്തിന് ഇത്തിക്കര മുസ്ലിം ജമാഅത്ത് പള്ളിയിലേക്കു പോകുന്നതിനുള്ള തയാറെടുപ്പിലാണ് ഇദ്ദേഹം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.