കൊല്ലം: ഭവനരഹിതരായവര്‍ക്കെല്ലാം വീടും തൊഴിലെടുക്കുന്നവര്‍ക്ക് തൊഴിലും ഉറപ്പാക്കുകയാണ് സര്‍ക്കാറിന്‍െറ പരമ പ്രധാന ലക്ഷ്യമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. നീരാവില്‍ നവോദയം ഗ്രന്ഥശാലാ കായിക കലാസമിതിയുടെ ഓണോത്സവത്തോടനുബന്ധിച്ചുള്ള തൊഴില്‍ മത്സരങ്ങളുടെ ഉദ്ഘാടനവും ഓണപ്പുടവ-ഓണക്കിറ്റ് വിതരണവും നിര്‍വഹിക്കുകയായിരുന്നു അവര്‍. കയര്‍ വ്യവസായ സംഘങ്ങള്‍ക്കെല്ലാം ആവശ്യമായ പ്രവര്‍ത്തന മൂലധനം നല്‍കി പ്രവര്‍ത്തനക്ഷമമാക്കി പരമാവധി തൊഴില്‍ദിനങ്ങള്‍ ഉറപ്പാക്കുമെന്നും അവര്‍ പറഞ്ഞു. മുരുന്തല്‍ കയര്‍ വ്യവസായ സഹകരണസംഘം വളപ്പില്‍ നടന്ന ചടങ്ങില്‍ കലാസമിതി പ്രസിഡന്‍റ് രാജേഷ് തൃക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ എം.എസ്. ഗോപകുമാര്‍, പള്ളിമണ്‍ സിദ്ധാര്‍ഥ ഫൗണ്ടേഷന്‍ സെക്രട്ടറി യു. സുരേഷ്, കുറ്റിയില്‍ സോമന്‍ എന്നിവര്‍ സംസാരിച്ചു. ഗ്രന്ഥശാലയുടെ ഓണോപഹാരം പ്രസിഡന്‍റ് ബേബിഭാസ്കര്‍ മന്ത്രിക്ക് സമ്മാനിച്ചു. 108 വൃദ്ധമാതാക്കള്‍ക്ക് ഓണപ്പുടവയും 35 പേര്‍ക്ക് ഓണക്കിറ്റുംവിതരണം ചെയ്തു. ഗ്രന്ഥശാലാ സെക്രട്ടറി എസ്. നാസര്‍ സ്വാഗതവും സുഗതന്‍ നന്ദിയും പറഞ്ഞു. ഗ്രന്ഥശാലാ മുന്‍ പ്രസിഡന്‍റും റിട്ട. ഹെഡ്മാസ്റ്ററുമായ ദേവദാസ്, സ്ഥാപകാംഗം എ. അരവിന്ദാക്ഷന്‍, കലാസമിതിയംഗം ജാസ്മിന്‍ എന്നിവരുടെ നിര്യാണത്തില്‍ അനുശോചിച്ചായിരുന്നു ചടങ്ങുകള്‍ തുടങ്ങിയത്. ഓണോത്സവത്തിന്‍െറ ഭാഗമായി നടന്ന തൊണ്ടുതല്ലല്‍ മത്സരം കാണികള്‍ക്ക് കൗതുകമായി. മത്സരത്തില്‍ നിരവധി സ്ത്രീകള്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.