പുനലൂര്‍: ഓണക്കാലത്ത് ലഹരികടത്ത് തടയാന്‍ അതിര്‍ത്തിയില്‍ കേരള-തമിഴ്നാട് സംയുക്തസംഘം പരിശോധന ആരംഭിച്ചു. തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്ക് വരുന്ന ചരക്ക് വാഹനം അടക്കമുള്ളത് പരിശോധനനക്ക് വിധേയമാക്കുന്നു. സ്പിരിറ്റ്, കഞ്ചാവ് എന്നിവ കൂടാതെ ലഹരികലര്‍ന്ന പുകയില ഉല്‍പന്നങ്ങളും അതിര്‍ത്തി കടത്തിക്കൊണ്ടുവരുന്നത് തടയുകയാണ് പ്രധാനഉദ്ദേശം. ഇതു സംബന്ധിച്ച് ഇരുസംസ്ഥാനത്തേയും അതിര്‍ത്തിയിലുള്ള പൊലീസ് അടക്കം ഉന്നത അധികൃതരുടെ യോഗം കുറ്റാലത്ത് നടന്നിരുന്നു. സംയുക്ത പരിശോധന നടത്താന്‍ യോഗത്തില്‍ തീരുമാനിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് നടപടി. കൂടാതെ വ്യാജചാരായ വാറ്റ് തടയാനായി അതിര്‍ത്തിമലകളില്‍ പരിശോധന നടത്തി. കഴിഞ്ഞദിവസങ്ങളില്‍ ആര്യങ്കാവ് 27 മലയിലും പരിസരത്തും പരിശോധന പൂര്‍ത്തിയാക്കി. അടുത്തദിവസങ്ങളില്‍ കോട്ടവാസല്‍, കമ്പിലൈന്‍ തുടങ്ങിയ മലകളില്‍ പരിശോധന നടക്കും. ആള്‍പാര്‍പ്പും സഹവാസവുമുള്ള എല്ലാ മലയിലും പരിശോധന നടത്തുന്നുണ്ട്. ഇരുസംസ്ഥാനത്തേയും പൊലീസ്, എക്സൈസ്, വനം വകുപ്പുകളുടെ സംയുക്ത സ്ക്വാഡാണ് പരിശോധനയിലുള്ളത്. കൊല്ലം എക്സൈസ് അസി. കമീഷനര്‍ രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തിലാണ് പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.