ചവറ: ഓണവരവറിയിച്ച് അരിനല്ലൂരില്‍ കരടി ഇറങ്ങിയപ്പോള്‍ നാടിന് ഓണം അവിസ്മരണീയമായി. ഇടനെഞ്ചില്‍ പെരുമ്പറ തീര്‍ത്ത താളത്തിനൊപ്പം വളച്ചുകെട്ടിയ തിറയില്‍ ആടിത്തിമിര്‍ത്ത കരടികളി ഓണക്കാഴ്ചക്ക് പൂരത്തനിമ പകര്‍ന്നു. തേവലക്കര അരിനല്ലൂര്‍ കരടികളി സംഘമാണ് പാരമ്പര്യ വേഷഭൂഷാദികള്‍ അണിഞ്ഞ് അരീക്കാവ് ക്ഷേത്രമൈതാനിയില്‍ പെരുംകളിയാട്ടം തീര്‍ത്തത്. ഓട്ടപ്പാച്ചിലിനിടയില്‍ നഷ്ടമാകുന്ന പഴമയുടെ കാഴ്ചകളെ പുതുമ ചോരാതെ അവതരിപ്പിച്ചപ്പോള്‍ നാടിനും ഓണത്തിന്‍െറ സന്തോഷം കളിക്കാര്‍ സമ്മാനിച്ചു. ഈര്‍ക്കില്‍ കളഞ്ഞ ഓലത്താര്‍ ചുറ്റി പാലമരത്തിന്‍െറ തടിയില്‍ തീര്‍ത്ത തലയും ചേര്‍ത്ത വേഷമണിഞ്ഞാണ് കരടികള്‍ എത്തിയത്. പാളത്തൊപ്പി ധരിച്ച് ദേഹമാസകലം കരിപൂശിയത്തെിയ വേടനും കരടിയും തമ്മിലുള്ള കഥപറച്ചിലാണ് കരടികളി. പഴമ ചോരാത്ത പാട്ടിനൊപ്പം ഗഞ്ചിറയും ഇലത്താളവും കൈത്താളത്തിനൊപ്പം കൊട്ടിക്കയറിയപ്പോള്‍ കളിയുടെ മുറുക്കം കണ്ട് കാഴ്ചക്കാരും ആവേശത്തിമിര്‍പ്പിലായി. ഓണം വരവറിയിച്ചുകൊണ്ട് നടന്ന കളിയില്‍ നിരവധി ടീമുകളാണ് പങ്കെടുത്തത്. കേരള ഫോക്ലോര്‍ അക്കാദമിയുടെ അംഗീകാരമുള്ള അരിനല്ലൂര്‍ കരടികളി സംഘത്തിന്‍െറ നേതൃത്വത്തില്‍ സര്‍ക്കാര്‍ ആഘോഷങ്ങളിലും സംഘം പരിപാടികള്‍ അവതരിപ്പിക്കാറുണ്ട്. കാഴ്ചവിസ്മയം തീര്‍ത്ത കരടികളിയില്‍ വിജയികളായ ടീമിന് ട്രോഫിയും കാഷ് അവാര്‍ഡുമാണ് സമ്മാനിച്ചത്. മത്സരത്തിന് മുന്നോടിയായി കരടിപ്പാട്ട് രചനാമത്സരവും നാടന്‍പാട്ടും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.