കൊല്ലം: ഓണക്കാല തിരക്ക് മുതലെടുത്ത് സ്ത്രീകളുടെ ആഭരണങ്ങളും പണവും കവരുന്ന സംഘത്തിലെ രണ്ട് തമിഴ് സ്ത്രീകള്‍ പൊലീസ് പിടിയിലായി. തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശിനിയായ ദേവി (36), സേലം സ്വദേശിനി മീനാക്ഷി (24) എന്നിവരാണ് അറസ്റ്റിലായത്. ബാങ്കില്‍ അടയ്ക്കുന്നതിന് കൊണ്ടുപോവുകയായിരുന്ന പനയം ചാറുകാട് സ്വദേശിനിയായ സജിതയുടെ 60,000 രൂപ ബാഗില്‍നിന്ന് മോഷ്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ കൈയോടെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കൊല്ലം ഈസ്റ്റ് സി.ഐ എസ്. മഞ്ചുലാല്‍, എസ്.ഐ എസ്. ജയകൃഷ്ണന്‍, വനിതാ സി.പി.ഒ ഗായത്രി എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ഓണക്കാലത്ത് നഗരത്തിലും പരിസരപ്രദേശങ്ങളിലും തിരക്ക് കൂടിയതിനാല്‍ തമിഴ്നാട്ടില്‍നിന്ന് സ്ത്രീകള്‍ അടങ്ങിയ സംഘങ്ങള്‍ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് എത്തിയിട്ടുണ്ട്. പരമ്പരാഗത കേരളശൈലിയില്‍ വസ്ത്രധാരണം നടത്തിയിട്ടുള്ള ഇവരെ തിരിച്ചറിയുക പ്രയാസമാണ്. ബസുകളിലും മറ്റുസ്ഥലങ്ങളിലും കൃത്രിമതിരക്ക് സൃഷ്ടിച്ചാണ് ഇവര്‍ മോഷണം നടത്തുന്നത്. ഇത്തരക്കാര്‍ക്കെതിരെ ജാഗ്രതപാലിക്കേണ്ടതാണെന്നും ശ്രദ്ധയില്‍പെടുന്നപക്ഷം കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലോ കണ്‍ട്രോള്‍ റൂമിലോ വനിതാ പൊലീസ് സ്റ്റേഷനിലോ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു. ഫോണ്‍. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ 0474-274202072, കണ്‍ട്രോള്‍ റൂം-100, വനിതാ പൊലീസ് സ്റ്റേഷന്‍ 1091.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.