ഓച്ചിറ: ബ്ളോക് പഞ്ചായത്തിന് 7.28 കോടി രൂപയുടെ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. ജനറല്‍ വിഭാഗത്തില്‍ വകയിരുത്തിയ 5.68 കോടി രൂപയില്‍ കാര്‍ഷിക മേഖലക്ക് പ്രാധാന്യം നല്‍കി വാഴകൃഷി, ബഹുവിളകൃഷി, സുഗന്ധവിള വികസനം, കാവുംകുളവും സംരക്ഷണം എന്നിവ ഏറ്റെടുത്തിട്ടുണ്ട്. ഒരു പശുവുള്ളവര്‍ക്ക് ഒന്നിനെ കൂടി നല്‍കി വനിതകള്‍ക്ക് വരുമാനം വര്‍ധിപ്പിക്കാനുള്ള ക്ഷീരസമൃദ്ധി പദ്ധതിയും എല്‍.ഇ.ഡി ഉല്‍പന്നങ്ങളുടെ നിര്‍മാണവും സേവന മേഖലയില്‍ സ്ത്രീ സുരക്ഷാ കാമ്പയിന്‍, സാന്ത്വന സ്പര്‍ശം, പാലിയേറ്റിവ് കെയര്‍, അഗതി -ആശ്രയ പുനരധിവാസം, സാനിറ്ററി കോംപ്ളക്സ് നിര്‍മാണം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പശ്ചാത്തല മേഖലയില്‍ റോഡ്, കലുങ്ക്, ഓട നിര്‍മാണത്തിന് പ്രാധാന്യം നല്‍കിയിട്ടുണ്ട്. പട്ടികജാതി മേഖലയില്‍ കോളനികളില്‍ കുടിവെള്ള സൗകര്യം ഒരുക്കുന്നതിനും പ്രീമെട്രിക് ഹോസ്റ്റലിലേക്ക് മത്തെ, തലയണ, സ്പോര്‍ട്സ് കിറ്റ് എന്നിവയും പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പഠനമുറി, പി.എം.എ.വൈ ധനസഹായം, ഐ.എ.വൈ സ്പില്‍ ഓവര്‍ വീടുകള്‍ക്ക് ധനസഹായം എന്നിവ ഉള്‍പ്പെടെ 1.51 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പട്ടിക വര്‍ഗ മേഖലയില്‍ ലഭ്യമായ 2.5 ലക്ഷം രൂപ പി.എം.എ വൈ പദ്ധതിക്കായി ഉള്‍പ്പെടുത്തിയാണ് 7.28 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം വാങ്ങിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.