കൊല്ലം: എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് ആന്‍ഡ് നര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് നടത്തിയ റെയ്ഡില്‍ നൂറ് പൊതി കഞ്ചാവുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു. തൃക്കരുവ നടുവില്‍ ചേരിയില്‍ അനീഷ് ഭവനത്തില്‍ അനീഷ് (27), താവിട്ട മേലതില്‍ വീട്ടില്‍ ശ്രീലന്‍ (20) എന്നിവരാണ് പിടിയിലായത്. യുവാക്കള്‍ക്കും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും കഞ്ചാവ് എത്തിച്ചുനല്‍കുന്ന അനീഷ് അടിപിടി ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. പാപ്പാനായി ജോലിനോക്കുന്ന ശ്രീലന്‍ ഉത്സവങ്ങള്‍ക്കും മറ്റും പോകുമ്പോള്‍ കഞ്ചാവ് വിതരണം നടത്തുന്നതായിരുന്നു രീതി. കൊല്ലം ഡെപ്യൂട്ടി കമീഷണര്‍ വി.ആര്‍. അനില്‍കുമാറിന്‍െറ നിര്‍ദേശാനുസരണം സി.ഐ ജെ. താജുദ്ദീന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള പ്രത്യേക ഷാഡോ ടീമാണ് ശ്രീലനെ പിടികൂടിയത്. എക്സൈസ് സി.ഐ താജുദ്ദീന്‍കുട്ടി, എക്സൈസ് ഇന്‍സ്പെക്ടര്‍ ജി. വിനോജ്, പ്രിവന്‍റിവ് ഓഫിസര്‍മാരായ ആര്‍.ജി. വിനോദ്, സിബി സിറിള്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സലിം, രഞ്ജിത്ത്, വിഷ്ണുരാജ്, സുനില്‍, ശ്രീകുമാര്‍, ദിലീപ് എന്നിവര്‍ റെയ്ഡുകള്‍ക്ക് നേതൃത്വം നല്‍കി. ഓണത്തോടനുബന്ധിച്ച് റെയ്ഡുകള്‍ ശക്തമാക്കിയതായും ലഹരിവസ്തുക്കളുടെ ഉപയോഗമോ വിപണനമോ ശ്രദ്ധയില്‍പെട്ടാല്‍ 9400069439, 9400069440 നമ്പറുകളില്‍ അറിയിക്കണമെന്നും എക്സൈസ് വൃത്തങ്ങള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.