സുഗന്ധപൂരിതം ഈ സരസ്

കൊല്ലം: രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സാമ്പ്രാണിത്തിരികള്‍ക്ക് സരസ് മേളയില്‍ ആവശ്യക്കാര്‍ ഏറെ. ആന്ധ്രപ്രദേശ്, ഗുജറാത്ത്, ഒഡിഷ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍നിന്നുള്ള അഗര്‍ബത്തികളും കേരളത്തിന്‍െറ സ്വന്തം തിരികളും വില്‍പനക്കുണ്ട്. ആയുര്‍വേദ പച്ചമരുന്നുകള്‍ ഉപയോഗിച്ച് തയാറാക്കിയ ആന്ധ്ര സ്പെഷല്‍ അഗര്‍ബത്തികളാണ് ഏറെ ശ്രദ്ധപിടിച്ചുപറ്റിയിട്ടുള്ളത്. രക്തം ശുദ്ധീകരിക്കാനും രക്തക്കുഴലുകളെ ഉത്തേജിപ്പിക്കാനും മുറിവുകള്‍ അണുമുക്തമാക്കാനും ഇവ ഉത്തമമാണെന്ന് വില്‍പനക്കാര്‍ പറയുന്നു. വായു ശുചീകരണത്തിനും പ്രാണികളെ അകറ്റാനും സഹായിക്കുന്ന ഇവ തലവേദനസംഹാരിയുമാണത്രേ. പൂക്കളിലെ സ്വാഭാവിക സുഗന്ധങ്ങള്‍ ഉപയോഗിച്ചാണ് അഗര്‍ബത്തികള്‍ നിര്‍മിക്കുന്നതെന്ന് സ്റ്റാളുകള്‍ നടത്തുന്നവര്‍ പറയുന്നു. കുടില്‍ വ്യവസായമെന്ന നിലയിലാണ് അഗര്‍ബത്തികള്‍ നിര്‍മിക്കുന്നത്. 10 സ്റ്റിക്കുകള്‍ക്ക് 20 രൂപ മുതലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.