ഓണംബക്രീദ്: വിപണികള്‍ സജീവം

പുനലൂര്‍: തെളിഞ്ഞ അന്തരീക്ഷവും നീണ്ട അവധിയുമായി ഒത്തുചേര്‍ന്നത്തെിയ ഓണം-ബക്രീദ് ആഘോഷങ്ങള്‍ കിഴക്കന്‍മേഖലയിലെ വിപണികളെ ഉത്സാഹത്തിലാക്കി. സാധാരണ ഉത്രാടത്തിനും തലേന്നും തിരക്ക് അനുഭവപ്പെടാറുള്ള ടൗണ്‍, ദിവസങ്ങള്‍ക്ക് മുമ്പേ തിരക്കിലമര്‍ന്നു. മേഖലയിലെ പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളായ ഫാമിങ് കോര്‍പറേഷന്‍, റിഹാബിലിറ്റേഷന്‍ പ്ളാന്‍േറഷന്‍, ഓയില്‍പാം അടക്കം മിക്ക സ്ഥാപനങ്ങളിലെയും തൊഴിലാളികള്‍ക്കുള്ള ബോണസ് ആനുകൂല്യങ്ങള്‍ ഇക്കുറി നേരത്തെ ലഭിച്ചത് വിപണിയിലെ ഉണര്‍വിന് പ്രധാനകാരണമാണ്. വിവിധ പെന്‍ഷനുകളും ഉപഭോക്താക്കള്‍ക്ക് സമയത്തിന് ലഭിച്ചതും അനുഗ്രഹമായി. ഓണത്തോടനുബന്ധിച്ച് പെരുന്നാളും എത്തിയതോടെ നീണ്ട അവധിയാണ് ലഭിക്കുന്നത്. പച്ചക്കറി സാധനങ്ങളുടെ വിലക്കുറവ് ജനങ്ങള്‍ക്ക് ആശ്വാസമാകുന്നു. എന്നാല്‍ പലചരക്ക് സാധനങ്ങളുടെ വിലയില്‍ വലിയ ഏറ്റക്കുറച്ചിലുകളില്ല. സപൈ്ളകോയുടെയും സഹകരണ സ്ഥാപനങ്ങളുടെയും വിപണികളില്‍ തിരക്കേറുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.