പരവൂര്‍ ഫയര്‍സ്റ്റേഷന്‍ മാറ്റാന്‍ ഉന്നതതല നീക്കം

പരവൂര്‍: വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന പരവൂര്‍ ഫയര്‍സ്റ്റേഷന്‍ മാറ്റാന്‍ ഉന്നതതല നീക്കം. 10 വര്‍ഷം മുമ്പ്, കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് ഉദ്ഘാടനം ചെയ്യപ്പെട്ട സന്ദര്‍ഭത്തില്‍ സ്ഥലം ഏറ്റെടുത്ത് നല്‍കാന്‍ നഗരസഭ തയാറായാല്‍ സ്വന്തം കെട്ടിടം നിര്‍മിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഉദ്ഘാടകനായ അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. സ്ഥലം ഏറ്റെടുത്തുനല്‍കുന്നതിനുള്ള സന്നദ്ധത നഗരസഭയും പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ വഴിക്കുള്ള ശ്രമങ്ങളൊന്നും നടന്നില്ല. ഇതിനിടെ കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് ചാത്തന്നൂരില്‍ സ്ഥലം ലഭ്യമാകുന്നതിനുള്ള സാധ്യത തെളിയുകയും ഫയര്‍ സ്റ്റേഷന്‍ അങ്ങോട്ട് മാറ്റുന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുകയും ചെയ്തു. ഇതോടെ പ്രതിഷേധമുയര്‍ന്നു. ഇതത്തേുടര്‍ന്ന് നഗരസഭയുടെ നേതൃത്വത്തില്‍, ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയടക്കമുള്ളവരുമായി ബന്ധപ്പെടുകയും സ്ഥലം ലഭ്യമാക്കുന്നതിനുള്ള നീക്കം നടത്തുകയും ചെയ്തു. തിരുവനന്തപുരത്ത് മന്ത്രിയുടെ സാന്നിധ്യത്തില്‍ നടത്തിയ വകുപ്പ്തല ചര്‍ച്ചകളില്‍ പരവൂര്‍ പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ ഫയര്‍സ്റ്റേഷന് സ്ഥലം അനുവദിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. തീരുമാനം കൈക്കൊണ്ടിട്ടുണ്ടെങ്കിലും ഉത്തരവിറങ്ങാന്‍ കാലതാമസം നേരിടുകയാണ്. ഫയര്‍ഫോഴ്സ് 50 സെന്‍റ് ആവശ്യപ്പെട്ടപ്പോള്‍ 30 സെന്‍റ് നല്‍കാനാണ് ആഭ്യന്തരവകുപ്പ് തയാറായിട്ടുള്ളത്. കമ്യൂണിറ്റിഹാളിന്‍െറയും സ്റ്റേഡിയത്തിന്‍െറയും കാര്യത്തിലും സ്ഥലത്തിന്‍െറ ലഭ്യതയാണ് കീറാമുട്ടിയായി നിലനില്‍ക്കുന്നത്. പുതിയ സര്‍ക്കാര്‍ വന്ന സാഹചര്യത്തില്‍ അഗ്നിശമന രക്ഷാനിലയം പരവൂരില്‍നിന്ന് മാറ്റിക്കൊണ്ടുപോകുന്നതിനുള്ള നീക്കം ഉദ്യോഗസ്ഥതലത്തില്‍ നടന്നുവരുകയാണ്. പരവൂര്‍ പൊലീസ് സ്റ്റേഷനില്‍ സ്ഥലം അനുവദിക്കാനുള്ള മുന്‍ സര്‍ക്കാറിന്‍െറ കാലത്തെ തീരുമാനം കാറ്റില്‍ പറത്തി മറ്റൊരു പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ നിന്ന് സ്ഥലം ലഭ്യമാക്കി ഫയര്‍സ്റ്റേഷന്‍ അങ്ങോട്ട് മാറ്റാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് വിവരം. ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഈ നീക്കത്തിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നതായാണ് വിവരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.