കൊല്ലം: ഗ്രാമീണ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനത്തിനും വില്‍പനക്കുമപ്പുറം യുവതീ യുവാക്കള്‍ക്ക് തൊഴില്‍സാധ്യതകളിലേക്കുള്ള വഴികാട്ടിയുമാകുകയാണ് സരസ്-2016 മേള. ആശ്രാമം മൈതാനത്ത് നടന്നുവരുന്ന മേളയില്‍ ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന (ഡി.ഡി.യു-ജി.കെ.വൈ)യുടെ പ്രചാരണാര്‍ഥം സജ്ജീകരിച്ചിരിക്കുന്ന സ്റ്റാളാണ് ഇതിന് അവസരമൊരുക്കുന്നത്. ഗ്രാമീണമേഖലയിലെ ദാരിദ്ര്യരേഖക്ക് താഴെയുള്ള നിര്‍ധന യുവതീ-യുവാക്കള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനവും തൊഴിലും നല്‍കുന്ന പദ്ധതിയുടെ പ്രചാരണാര്‍ഥമാണ് സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെനിന്ന് പദ്ധതിയെക്കുറിച്ചറിഞ്ഞ് നിരവധിപേര്‍ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ തയാറാകുന്നു. ഇവര്‍ക്ക് സൗജന്യ രജിസ്ട്രേഷന്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍െറ സാമ്പത്തിക പിന്തുണയോടെ ദേശീയ ഗ്രാമീണ ഉപജീവന മിഷനില്‍ ഉള്‍പ്പെടുത്തിയാണ് ഡി.ഡി.യു- ജി.കെ.വൈ നടപ്പാക്കുന്നത്. കേരളത്തില്‍ കുടുംബശ്രീക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. കുടുംബശ്രീയുമായി ധാരണപത്രം ഒപ്പുവെച്ച മികച്ച സ്ഥാപനങ്ങളില്‍ ഗുണഭോക്താക്കളുടെ അഭിരുചിക്കനുസരിച്ച് മൂന്നുമാസം മുതല്‍ ഒരുവര്‍ഷം വരെ പരിശീലനം നല്‍കും. ഡി.ടി.പി, മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍, കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ ആപ്ളിക്കേഷന്‍, ഓട്ടോമൊബൈല്‍സ്, ഹോസ്പിറ്റാലിറ്റി, ഗാര്‍മെന്‍റ്സ് എംബ്രോയ്ഡറി, അക്കൗണ്ടിങ്, വെബ് ഡിസൈനിങ്, ഇന്‍റീരിയര്‍ ഡെക്കറേഷന്‍ തുടങ്ങിയ മേഖലകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പരിശീലന കാലയളവില്‍ യാത്രച്ചെലവ്, ഭക്ഷണം, യൂനിഫോം എന്നിവ സൗജന്യമാണ്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്ന 75 ശതമാനം പേര്‍ക്കും ജോലി ഉറപ്പാക്കും. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് അനുയോജ്യമായ തൊഴില്‍ കണ്ടത്തൊന്‍ തൊഴില്‍ദാതാക്കളെ പങ്കെടുപ്പിച്ചുള്ള ജോബ് ഫെയറുകള്‍ പദ്ധതിയുടെ സവിശേഷതകളിലൊന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.