ഓട മാലിന്യം കിണറില്‍ കലരുന്നു: കെ.എസ്.ആര്‍.ടി.സി കാന്‍റീന്‍ പൂട്ടി

കൊല്ലം: കിണര്‍വെള്ളം മലിനമാണെന്ന് കണ്ടത്തെിയതിനെതുടര്‍ന്ന് കൊല്ലം കെ.എസ്.ആര്‍.ടി.സി ഡിപ്പോ കാന്‍റീന്‍ അടച്ചുപൂട്ടി. ഭക്ഷ്യസുരക്ഷാവിഭാഗം, വിജിലന്‍സ്, ലീഗല്‍ മെട്രോളജി, ആരോഗ്യവിഭാഗം എന്നിവ ചേര്‍ന്നുനടത്തിയ പരിശോധനയിലാണ് നടപടി. കാന്‍റീനിലെ കിണറിലെ വെള്ളത്തില്‍ സമീപത്തെ ഓടയില്‍ നിന്ന് മലിനജലം കലരുന്നതായി കണ്ടത്തെിയതിനെതുടര്‍ന്നാണ് പൂട്ടിയത്. കിണറ്റില്‍ നിന്നുള്ള വെള്ളമാണ് കാന്‍റീനില്‍ കുടിക്കാന്‍ നല്‍കിയിരുന്നതെന്നും ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിച്ചതെന്നും കണ്ടത്തെി. റെയില്‍വേ സ്റ്റേഷന് സമീപം ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന കിങ്സ് ഹോട്ടലും പൂട്ടിച്ചു. ഹോട്ടലിന്‍െറ ലൈസന്‍സ് കോര്‍പറേഷന്‍ റദ്ദാക്കിയെങ്കിലും വീണ്ടും പ്രവര്‍ത്തനം നടത്തിവരുകയായിരുന്നു. ഇവിടെ ജോലിക്ക് നിന്നിരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ളെന്നും പരിശോധനയില്‍ കണ്ടത്തെി. വലിയകട മത്സ്യമാര്‍ക്കറ്റില്‍ ശുചിത്വപരിശോധന നടത്തി. ഫോര്‍മാലിന്‍ കലര്‍ന്നതായി സംശയിക്കുന്ന മത്സ്യസാമ്പിളുകള്‍ ഭക്ഷ്യസുരക്ഷാവിഭാഗം ശേഖരിച്ചു. ഫോര്‍മാലിന്‍ കലര്‍ന്നതായി സംശയിക്കുന്ന ഐസ് സാമ്പിളുകളും വിവിധ ഫാക്ടറികളില്‍ നിന്ന് ഭക്ഷ്യസുരക്ഷാവിഭാഗം ശേഖരിച്ചിട്ടുണ്ട്. നഗരത്തിലെ ചാമക്കട മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ പച്ചക്കറികളുടെയും പഴങ്ങളുടെയും മാംസത്തിന്‍െറയും സാമ്പിളുകള്‍ പരിശോധനക്ക് എടുത്തിട്ടുണ്ട്. വരുംദിവസങ്ങളിലും പരിശോധന തുടരും. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ജി.എസ്. സുരേഷ്, സുധാകുമാരി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എം. ജലീല്‍, വി. ജി. അരുണ്‍സാബു, രേഖ, പ്രേംനാഥ് തുടങ്ങിയവരുടെ സംഘമാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്. പച്ചക്കറി, മാംസ വിപണന മേഖലയിലും പരിശോധന നടന്നു. ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യം, മാംസം എന്നിവയും വിഷം കലര്‍ന്ന പഴവും പച്ചക്കറികളും വന്‍തോതില്‍ വിറ്റഴിക്കുന്നു എന്നുള്ള പരാതിയത്തെുടര്‍ന്നായിരുന്നു പരിശോധന. സതേണ്‍ റെയ്ഞ്ച് വിജിലന്‍സ് പൊലീസ് സുപ്രണ്ടിന്‍െറ നിര്‍ദേശ പ്രകാരം മൂന്നു ടീമുകളായി തിരിഞ്ഞായിരുന്നു പരിശോധന. രാവിലെ എട്ടിന് ആരംഭിച്ച പരിശോധന വൈകീട്ട് മൂന്നു വരെ നീണ്ടു. സി.ഐമാരായ സിനി ഡെന്നീസ്, അല്‍ജബാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കൊല്ലം പായിക്കട മാര്‍ക്കറ്റ്, കടപ്പാക്കട മാര്‍ക്കറ്റ് എന്നിവിടങ്ങളിലെ മത്സ്യ-മാംസ വിപണന കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. മാര്‍ക്കറ്റിന്‍െറ പരിസരത്തെ ഓടയില്‍ മലിനവസ്തുക്കള്‍ കെട്ടിക്കിടന്ന് പുഴുവരിക്കുന്നത് കണ്ടത്തെി. പഴകിയ മത്സ്യങ്ങള്‍ വില്‍ക്കുന്നതിന്‍െറ സാമ്പിളുകള്‍ പരിശോധനക്കായി എടുത്തു. കൊല്ലം മാര്‍ക്കറ്റിലും കടപ്പാക്കട മാര്‍ക്കറ്റിലും ഇറച്ചി- മത്സ്യ വില്‍പനക്കാരുടെ ത്രാസുകളില്‍ കൃത്രിമം കാണിക്കുന്നതായി ശ്രദ്ധയില്‍പെട്ടതിനാല്‍ ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥരെ തുടര്‍നടപടിക്കായി ഏല്‍പിച്ചു. കച്ചവടക്കാര്‍ സൂക്ഷിച്ചിരിക്കുന്ന ഐസില്‍ മാരകമായ രാസവസ്തുക്കള്‍ ഉണ്ടോ എന്ന് പരിശോധിക്കാനായി സാമ്പിളുകള്‍ എടുത്തിട്ടുണ്ട്. കൊല്ലം ആണ്ടാമുക്കത്തുള്ള പഴം, പച്ചക്കറി മൊത്ത വ്യാപാരക്കടകള്‍, പഴം പച്ചക്കറി വിപണന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ വിലവിവരവും പാക്കിങ് തീയതിയും പ്രദര്‍ശിപ്പിക്കാതെയിരുന്ന പാക്കറ്റുകള്‍ പിടിച്ചെടുത്തു. കീടനാശിനി, മെഴുക് എന്നിവ പുരട്ടിയ ആപ്പ്ള്‍, മുന്തിരി തുടങ്ങിയവയുടെ സാമ്പ്ള്‍ ലാബ് പരിശോധന്ക്കായി ശേഖരിച്ചു. കീടനാശിനി തളിച്ചിട്ടുള്ളതെന്ന് സംശയം തോന്നിയ കറിവേപ്പില, കോളിഫ്ളവര്‍, കാബേജ് എന്നിവ പരിശോധനക്കായെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.