സൊസൈറ്റിമുക്ക് – മുട്ടറ റോഡ് യാത്ര ദുഷ്കരം

വെളിയം: വെളിയം പഞ്ചായത്തിലെ സൊസൈറ്റിമുക്ക്-മുട്ടറ റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ളെന്ന് ആക്ഷേപം. മൂന്നുകിലോമീറ്റര്‍ റോഡിലൂടെ നാല് സ്വകാര്യബസും നിരവധി വാഹനങ്ങളും സര്‍വിസ് നടത്തുന്നുണ്ട്. മുട്ടറ സ്കൂളിലേക്കും മരുതിമലയിലേക്കും വരുന്ന പ്രധാന വഴിയാണ് ഇത്. വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ നടന്നുവരേണ്ട അവസ്ഥയാണുള്ളത്. 2014ലാണ് റോഡ് പുനര്‍നിര്‍മിച്ചിരുന്നത്. എന്നാല്‍, മാസങ്ങള്‍ക്കുള്ളില്‍ റോഡ് തകരുകയായിരുന്നു. പിന്നീട് പുനര്‍നിര്‍മാണം നടന്നിരുന്നില്ല. ഇതുവഴി ദിവസം നൂറുകണക്കിന് ടിപ്പര്‍ ലോറികളാണ് കടന്നുപോകുന്നത്. റോഡ് തകര്‍ന്നതിനാല്‍ ബസുകള്‍ സര്‍വിസ് മാറ്റാന്‍ തീരുമാനിച്ചിരിക്കുകയാണ്. സി.പി.ഐ പ്രവര്‍ത്തകര്‍ റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് സമരപരിപാടികള്‍ നടത്തി പഞ്ചായത്തില്‍ നിവേദനം നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.