ചവറ: പഞ്ചായത്തിലെ ജലനിധി നടത്തിപ്പിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് പഞ്ചായത്ത് കമ്മിറ്റി ഒരുങ്ങുന്നു. സെപ്റ്റംബര്‍ ഒന്നിന് ചേര്‍ന്നകമ്മിറ്റിയിലാണ് വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദേശം ഐകകണ്ഠ്യേന അംഗീകരിച്ചത്. ചവറ പന്മന കുടിവെള്ള പദ്ധതിയിലെ ജലനിധിയുടെ ചവറ പഞ്ചായത്തിലെ നടത്തിപ്പിലാണ് അഴിമതി ആരോപണം ഉയര്‍ന്നിരിക്കുന്നത്. പുതിയ പഞ്ചായത്ത് ഭരണസമിതി പലവട്ടം നോട്ടീസ് നല്‍കിയെങ്കിലും ഇതുവരെ ലോക്കല്‍ ഫണ്ട് ഓഡിറ്റിങ്ങിന് ജലനിധി തയാറായിട്ടില്ല. തീരദേശവാര്‍ഡുകളിലേക്ക് ഐ.ആര്‍.ഇ, കെ.എം.എം.എല്‍ കമ്പനികള്‍ നല്‍കിയ തുക, മറ്റ് വാര്‍ഡുകളില്‍നിന്നുള്ള ഗുണഭോക്തൃവിഹിതം, വാര്‍ഡ് ലെവല്‍ കമ്മിറ്റിയുടെ കണക്ക് എന്നിവ ഒന്നും ജലനിധിവെച്ച കണക്കില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ല. നിലവില്‍ പല മേഖലകളിലെയും പരാതികള്‍ പരിഹരിക്കപ്പെടാതെ നിലനില്‍ക്കുമ്പോഴും പഞ്ചായത്ത് കമ്മിറ്റിയുടെ കൈവശമുള്ള പത്തര ലക്ഷത്തോളം രൂപ ജലനിധി ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്. ഇപ്പോഴത്തെ കണക്കിന്‍െറ പൂര്‍ണരൂപം രേഖാമൂലം നല്‍കാന്‍ തയാറായാല്‍ പഞ്ചായത്ത് കമ്മിറ്റിയുടെ കൈവശമുള്ള തുക നല്‍കാമെന്ന് അറിയിച്ചെങ്കിലും അനുകൂലമായ പ്രതികരണം ഉണ്ടായിട്ടില്ല. പല തവണ കുടിവെള്ളപ്രശ്നത്തെ ചൊല്ലി ഉപരോധങ്ങള്‍ നടക്കുമ്പോഴും കണക്കിനെ ചൊല്ലി വാഗ്വാദങ്ങള്‍ പതിവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.