കൊല്ലം: ഓണാഘോഷത്തിന് മാറ്റുകൂട്ടാന്‍ വൈവിധ്യമാര്‍ന്ന വസ്ത്രങ്ങളുടെ ശേഖരമാണ് സരസ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള വേറിട്ട തുണിത്തരങ്ങളും ഡിസൈനുകളുമാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്. കര്‍ണാടക, രാജസ്ഥാന്‍, തമിഴ്നാട്, ഒഡിഷ, ആന്ധ്രപ്രദേശ്, പശ്ചിമബംഗാള്‍, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള തുണത്തരങ്ങളില്‍ കൂടുതലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ളവയാണ്. സാരി, ചുരിദാര്‍ മെറ്റീരിയലുകള്‍, മിഡി, ഫ്രോക്ക്, നൈറ്റി തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. കേരളത്തിന്‍െറ ഖാദി, കൈത്തറി തുണിത്തരങ്ങള്‍ക്കും മേളയില്‍ ആവശ്യക്കാര്‍ ഏറെ. തമിഴ്നാട്ടില്‍നിന്നുള്ള കാഞ്ചീപുരം സാരി, ചിന്നാല പട്ട്, സുങ്കുടി സാരി, കോട്ടണ്‍ സാരി തുടങ്ങിവക്ക് 350 രൂപ മുതല്‍ 5000 രൂപ വരെയാണ് നിരക്ക്. ഉത്തര്‍പ്രദേശ് ബനാറസ് സാരിയും ഹാന്‍ഡ് എംബ്രോയിഡറി വര്‍ക്കോടുകൂടിയവയും 600 രൂപക്കു മുതല്‍ ലഭ്യമാണ്. 300 മുതല്‍ 5000 രൂപ വരെയുള്ള കുര്‍ത്തീസ്, സ്യൂട്ട്സ് എന്നിവയും യു.പിയില്‍നിന്നുള്ള സ്റ്റാളുകളിലുണ്ട്. ഗോവന്‍ സാരികള്‍ക്കും ചുരിദാര്‍ മെറ്റീരിയലുകള്‍ക്കും വില 600 രൂപയില്‍ തുടങ്ങുന്നു. മണിപ്പൂരി ലേഡീസ് കുര്‍ത്തി, സാരി, ചുരിദാര്‍, ആന്ധ്രപ്രദേശിന്‍െറ മംഗളഗിരി, ഗുണ്ടൂര്‍ സാരികള്‍ക്കും നല്ല ഡിമാന്‍ഡാണ്. പശ്ചിമബംഗാളിലെ മ്യൂറല്‍ പെയ്ന്‍റിങ് സാരികള്‍ വാങ്ങാന്‍ ഏറെപ്പേര്‍ എത്തുന്നുണ്ട്. ഹാന്‍ഡ് എംബ്രോയിഡറി ചെയ്ത ചുരിദാറുകള്‍, കുര്‍ത്ത, ദുപ്പട്ട തുടങ്ങിവയുടെയും വിപുലമായ ശേഖരം സരസിലുണ്ട്. പുരുഷന്മാര്‍ക്കായി 200 രൂപ മുതലുള്ള ഷര്‍ട്ടുകള്‍ ലഭ്യമാണ്. മേളയില്‍ രാജസ്ഥാന്‍െറ സ്റ്റാളില്‍ വില്‍പനക്കുവെച്ചിരിക്കുന്ന വിവിധതരം കീ ചെയ്നുകള്‍ ആകര്‍ഷണീയമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.