വെളിയം: മാലയില്‍ മലപ്പത്തൂരില്‍ ക്രഷര്‍യൂനിറ്റ് മാഫിയകള്‍ പരിസ്ഥിതിപ്രവര്‍ത്തകരെ മര്‍ദിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. മാലയില്‍ ഇടയിലഴികത്ത് വീട്ടില്‍ ബിനുവിനാണ് (43) തലക്ക് പാറകൊണ്ട് ഇടിയേറ്റത്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തില്‍ ഇരുകൂട്ടരിലും നിരവധി പേര്‍ക്ക് നിസ്സാരപരിക്കുകള്‍ ഉണ്ട്. രാവിലെ 9.30നായിരുന്നു സംഭവം. വെളിയം-മലപ്പത്തൂര്‍ നാലുമീറ്റര്‍റോഡ് മാഫിയകള്‍ ക്വാറി വേസ്റ്റ് ഉപയോഗിച്ച് വീതികൂട്ടാന്‍ ആരംഭിച്ചു. ഇതേതുടര്‍ന്ന് മലപ്പത്തൂര്‍ പരിസ്ഥിതിസംരക്ഷണ സമിതി വീതികൂട്ടല്‍ പ്രവര്‍ത്തനം തടയുകയായിരുന്നു. ഹൈകോടതിയുടെ ഉത്തരവ് അനുസരിച്ച് നാലുമീറ്റര്‍ വീതിയുള്ള ഈ റോഡിലൂടെ ടോറസ് ലോറികള്‍ കടന്നുപോകാന്‍ പാടില്ളെന്ന നിയമം ഉണ്ട്. എക്സ്കവേറ്റര്‍ ഉപയോഗിച്ച് റോഡിന്‍െറ വീതി എട്ടു മീറ്ററാക്കാന്‍ മാഫിയകള്‍ ശ്രമം നടത്തിയതാണ് അക്രമത്തില്‍ കലാശിച്ചത്. തുടര്‍ന്ന് പൂയപ്പള്ളി എസ്.ഐ സി. സാബുവിന്‍െറ നേതൃത്വത്തിലൂള്ള സംഘം സ്ഥലത്തത്തെി റോഡിന്‍െറ വീതികൂട്ടല്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയായിരുന്നു. ഇരുകൂട്ടര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.