ചവറ: ദേശീയപാതയില്‍ 24 മണിക്കൂറും കണ്ണൂകൂര്‍പ്പിച്ച് കാമറകള്‍ നിരീക്ഷണം തുടങ്ങുന്നു. സുരക്ഷിത ചവറ എന്ന പദ്ധതിയുടെ ഭാഗമായാണ് നീണ്ടകര, ചവറ, പന്മന പഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ സുരക്ഷാകാമറകള്‍ സജ്ജമായിരിക്കുന്നത്. നിരീക്ഷണത്തിന്‍െറ ട്രയല്‍ കഴിഞ്ഞദിവസങ്ങളിലായി നടന്നു. ദേശീയപാതയോരത്ത് 10 സ്ഥലങ്ങളിലായി 18 കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ ആറ് പി.ടി.ഇസഡ് കാമറയും ബാക്കി ബുള്ളറ്റ് കാമറയുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. നീണ്ടകരയില്‍ വേട്ടുത്തറ, ഫൗണ്ടേഷന്‍, പുത്തന്‍തുറ, ചവറയില്‍ ചവറ ബസ് സ്റ്റാന്‍ഡ്, കൊറ്റന്‍കുളങ്ങര, നല്ളേഴ്ത്ത്മുക്ക്, തട്ടാശ്ശേരി, പന്മനയില്‍ ടൈറ്റാനിയം, ഇടപ്പള്ളിക്കോട്ട, കുറ്റിവട്ടം എന്നിവിടങ്ങളിലാണ് ആദ്യഘട്ടമെന്ന നിലക്ക് കാമറ സ്ഥാപിച്ചത്. പി.ഡബ്ള്യു.ഡിയുടെ നേതൃത്വത്തില്‍ കൊല്ലം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാവിഗന്‍ കമ്യൂണിക്കേഷന്‍ ആന്‍ഡ് സെക്യൂരിറ്റി സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് കരാറെടുത്ത് പദ്ധതി പൂര്‍ത്തീകരിച്ചത്. ചീഫ് ടെക്നിക്കല്‍ ഓഫിസര്‍ പീറ്റര്‍ അലക്സിന്‍െറ മേല്‍നോട്ടത്തിലാണ് കാമറകളും മോണിറ്റര്‍ സിസ്റ്റവും സ്ഥാപിച്ചത്. ചവറ പൊലീസ് സ്റ്റേഷനില്‍ സജ്ജമാക്കിയ സ്ക്രീനുകളില്‍ കാമറയില്‍ നിന്നുള്ള വിവരങ്ങള്‍ അപ്പോള്‍തന്നെ ലഭ്യമാകും. ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്ത് സൂക്ഷിക്കാനും കഴിയും. പരിശീലനം നേടിയ ഒരു ഉദ്യോഗസ്ഥന്‍െറ നിരീക്ഷണം മുഴുവന്‍ സമയവും ഇവിടെയുണ്ടാകും. രാത്രിയിലെ ദൃശ്യങ്ങളും വ്യക്തമായി പകര്‍ത്താന്‍ കഴിയുന്ന തരത്തിലുള്ള കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ കാമറകളുടെ പൂര്‍ണമായ പ്രവര്‍ത്തനവും നിരീക്ഷണവും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.