കൊല്ലം: കലാഭവന്‍ മണിയുടെ സ്മരണാര്‍ഥം മിമിക്രി കലാകരന്‍ അനില്‍ കൊല്ലത്തിന്‍െറ നേതൃത്വത്തില്‍ നാടന്‍പാട്ടുകളടങ്ങിയ സീഡി പുറത്തിറക്കി. മുണ്ടക്കല്‍ പുവര്‍ഹോമിലെ അന്തേവാസികളുടെ ക്ഷേമത്തിനുള്ള പണം കണ്ടത്തെുകയാണ് ലക്ഷ്യമെന്ന് അനില്‍ കൊല്ലം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പുവര്‍ഹോമില്‍ നടന്ന ചടങ്ങില്‍ മേയര്‍ വി. രാജേന്ദ്രബാബു, എ.സി.സി റെക്സ് ബോബി അര്‍വിന്‍, മിമിക്രി കലാകാരന്‍ കൊല്ലം സിറാജ് എന്നിവര്‍ ചേര്‍ന്ന് സീഡി പ്രകാശനം ചെയ്തു. ‘ചാലക്കുടിക്കാരന്‍ ചങ്ങാതിക്ക് കൊല്ലത്തുകാരുടെ പാട്ട്’ എന്ന പേരിലെ സീഡിയില്‍ ദലീമ, മത്തായി, അരുന്ധതി, രജ്ഞു, അനഘ അനില്‍, കൊല്ലം അനില്‍ തുടങ്ങിയവര്‍ പാടിയ എട്ട് പാട്ടുകളാണുള്ളത്. വാര്‍ത്താസമ്മേളനത്തില്‍ കൊല്ലം സിറാജ്, പി.എ. രമ്യ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.