ബാലരാമപുരം: ഓണനാളുകളില്‍ ബാലരാമപുരത്ത് അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ ബാലരാമപുരം പൊലീസ് വിവിധ പദ്ധതികള്‍ നടപ്പാക്കി. ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബാലരാമപുരത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായതോടെയാണ് ട്രാഫിക് പരിഷ്കരണവുമായി പൊലീസത്തെിയത്. ബാലരാമപുരം വ്യാപാര ഭവനില്‍ പൊലീസ് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് പരിഷ്കരണം നടപ്പാക്കാന്‍ തീരുമാനമെടുത്തത്. പഞ്ചായത്ത് പ്രതിനിധികള്‍, വ്യാപാരികള്‍, ഓട്ടോ-ടാക്സി തൊഴിലാളികള്‍, റെസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി മീറ്റിങ് കൂടിയാണ് തീരുമാനം നടപ്പാക്കിയത്. എ.ആര്‍ ക്യാമ്പില്‍ നിന്ന് ട്രാഫിക് നിയന്ത്രണത്തിനും മറ്റ് ഡ്യൂട്ടികള്‍ക്കുമായി 10 പൊലീസുകാരുടെ സേവനം ആവശ്യപ്പെട്ടിട്ടുണ്ട്. അനധികൃത പാര്‍ക്കിനെതിരെ കര്‍ശന നടപടി സ്വീകരിക്കും. രാത്രികാലങ്ങളില്‍ എല്ലാപ്രദേശത്തും കര്‍ശനപരിശോധന നടത്തും. വ്യാപാരസ്ഥാപനങ്ങളിലത്തെുന്ന ചരക്ക് വാഹനങ്ങള്‍ക്ക് ലോഡ് ഇറക്കുന്നതിന് നിശ്ചിത സമയമേര്‍പ്പെടുത്തി. വാഹനങ്ങളുടെ പാര്‍ക്കിങ്ങിനായി കൊടിനട പാര്‍ക്കിങ് ഗ്രൗണ്ട്, നെയ്യാറ്റിന്‍കര റോഡിലെ പെട്രോള്‍ പമ്പിന് താഴെയുള്ള പാര്‍ക്കിങ് ഗ്രൗണ്ട് എന്നിവ ഉപയോഗിക്കണം. പാര്‍ക്കിങ്ങിന് സ്ഥലമുള്ളവര്‍ പേയിങ് പാര്‍ക്കിങ് ഗ്രൗണ്ടാക്കുന്നതിന് ശ്രമിക്കണമെന്നും എസ്.ഐ എസ്.എം.പ്രദീപ് കുമാര്‍ പറഞ്ഞു. ബാലരാമപുരം മാര്‍ക്കറ്റിന് സമീപത്തെ പേട്ടനട റോഡില്‍ പാര്‍ക്കിങ് അനുവദിക്കില്ല. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് പോകുന്നതുള്‍പ്പെടെ ഹെവി വെഹ്ക്കിള്‍ വാഹനങ്ങള്‍ ജങ്ഷനില്‍ കയറാതെ പോകുന്നതിനുള്ള നടപടി സ്വീകരിക്കും. മദ്യപിച്ച് അക്രമത്തിന് ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കും. ബിവറേജസിന് മുന്നില്‍ വാഹനങ്ങള്‍ റോഡില്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. യോഗത്തില്‍ നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി സുല്‍ഫിക്കര്‍, നെയ്യാറ്റിന്‍കര സി.ഐ ജി.സന്തോഷ്കുമാര്‍, ബാലരാമപുരം എസ്.ഐ എസ്.എം. പ്രദീപ് കുമാര്‍, പഞ്ചായത്ത് മെംബര്‍ ഹരിഹരന്‍, ബാലരാമപുരം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് ഇ.എം. ബഷീര്‍, സെക്രട്ടറി രത്നാകരന്‍, ട്രഷറര്‍ രാമപുരം മുരളി തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.