ശാസ്താംകോട്ട: ശൂരനാട് പള്ളിക്കല്‍ ആറിന്‍െറ അരികില്‍ ആനയടി ആറാട്ടുകടവിന് എതിര്‍വശം ആളൊഴിഞ്ഞ വീട്ടില്‍നിന്ന് റേഷനരിയും ഗോതമ്പും പിടിച്ചെടുത്തു. കരിഞ്ചന്തയില്‍ വില്‍പനക്കായി 30 പ്ളാസ്റ്റിക് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ഒന്നര ടണ്‍ റേഷന്‍ അരിയും 11 പ്ളാസ്റ്റിക് ചാക്കുകളില്‍ ഗോതമ്പും ഒരുചാക്ക് പച്ചരിയുമാണ് കണ്ടത്തെിയത്. ഇവിടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. വീട് വാടകക്കെടുത്ത ആനയടി പ്രജിത്ത് ഭവനില്‍ പ്രതാപനെതിരെ പൊലീസ് കേസെടുത്തു. അരി നിറക്കുന്നതിനുള്ള നൂറുകണക്കിന് പ്ളാസ്റ്റിക് ചാക്കുകളും ചാക്ക് തുന്നാന്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് മെഷീനും എഫ്.സി.ഐയുടെ ലേബലുള്ള ചണചാക്കുകളും പിടിച്ചെടുത്തു. പ്ളാസ്റ്റിക് ചാക്കിന് പുറത്തായി ട്രിപ്ള്‍ ഹോഴ്സ് ബ്രാന്‍ഡ് എന്ന ലേബല്‍ പതിച്ചിരുന്നു. ഇവിടെ സ്ഥിരമായി വാഹനങ്ങള്‍ അരിയുമായി വന്നുപോകുന്നത് ശ്രദ്ധയില്‍പെട്ടതിനത്തെുടര്‍ന്ന് നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. കുന്നത്തൂര്‍ താലൂക്ക് സപൈ്ള ഓഫിസറുടെ ചുമതലയുള്ള കരുനാഗപള്ളി ടി.എസ്.ഒ ലീലാകൃഷ്ണന്‍, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ അശോകന്‍, ജൂഹി എന്നിവര്‍ റേഷനരിയാണോ എന്ന് പരിശോധന നടത്തി. റേഷനരിയോട് വളരെയധികം സാമ്യമുള്ള അരിയാണ് പിടിച്ചെടുത്തതെന്ന് താലൂക്ക് സപൈ്ള ഓഫിസര്‍ സാക്ഷ്യപത്രം നല്‍കി. അവശ്യസാധന നിയമത്തിലെയും കേരള റേഷനിങ് ഉത്തരവിലെയും വകുപ്പുകള്‍ പ്രകാരം ശൂരനാട് പൊലീസ് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി. റൂറല്‍ പൊലീസ് മേധാവി അജിതാ ബീഗത്തിന്‍െറ നേതൃത്വത്തിലുള്ള സ്പെഷല്‍ സ്ക്വാഡിലെ ശാസ്താംകോട്ട സി.ഐ എ. പ്രസാദ്, ശൂരനാട് എസ്.ഐ പ്രൈജു, എ.എസ്.ഐമാരായ എ. ഷൗക്കത്ത്, സിനീയര്‍ സി.പി.ഒമാരായ സക്കീര്‍ഹുസൈന്‍, ഇര്‍ഷാദ്, അരുണ്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.