കൊല്ലം: ജില്ലയില്‍ സമ്പൂര്‍ണ വൈദ്യുതീകരണം ലക്ഷ്യമിട്ട് താഴെ തട്ടില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി പഞ്ചായത്തുതല സമിതികള്‍ രൂപവത്കരിക്കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദേശം നല്‍കി. കലക്ടറേറ്റില്‍ നടന്ന ജില്ലയിലെ സമ്പൂര്‍ണ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്‍റ് ചെയര്‍മാനും വൈദ്യുതി ബോര്‍ഡ് സബ് എന്‍ജിനീയര്‍/അസിസ്റ്റന്‍റ് എന്‍ജിനീയര്‍ കണ്‍വീനറുമായാണ് സമിതികള്‍ രൂപവത്കരിക്കുക. നിലവിലുള്ള അപേക്ഷകളില്‍ ഉള്‍പ്പെടാതെ പോയവരെ കണ്ടത്തെി വാര്‍ഡ് മെംബര്‍മാരുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ ഒമ്പതിന് ഗുണഭോക്താക്കളുടെ പട്ടികയുടെ കരട് പ്രസിദ്ധീകരിക്കും. ഈ പട്ടിക പഞ്ചായത്ത്, വില്ളേജ് ഓഫിസുകളിലും പൊതുസ്ഥലങ്ങളിലും പ്രദര്‍ശിപ്പിക്കും. അര്‍ഹമായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി ഈ മാസം 20ന് തന്നെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കും. വൈദ്യുതീകരണത്തിനാവശ്യമായ തുകയുടെ എസ്റ്റിമേറ്റ് സെപ്റ്റംബര്‍ 25 ന് മണ്ഡലാടിസ്ഥാനത്തില്‍ കെ.എസ്.ഇ.ബി തയാറാക്കും. എം.എല്‍.എ മാരുടെ സാന്നിധ്യത്തില്‍ പഞ്ചായത്തുതല സമിതികള്‍ ചേരും. ആള്‍ താമസമുള്ള വീടുകള്‍ക്കെല്ലാം വൈദ്യുതി നല്‍കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. കെട്ടിട നമ്പര്‍ ലഭിച്ചിട്ടില്ല എന്നതടക്കമുള്ള സാങ്കേതിക തടസ്സവാദങ്ങള്‍ ഉന്നയിക്കുന്നത് ഒഴിവാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. നിലവില്‍ ലഭിച്ചിട്ടുള്ള പരാതികള്‍ അടിയന്തരമായി തീര്‍പ്പാക്കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. സമ്പൂര്‍ണ വൈദ്യുതീകരണത്തിനായി ത്രിതല പഞ്ചായത്തുകള്‍ പ്രത്യേക പദ്ധതികള്‍ തയാറാക്കണം. എം.പി ഫണ്ട്, എം.എല്‍.എ ആസ്തിവികസന ഫണ്ട് എന്നിവയും സമ്പൂര്‍ണ വൈദ്യുതീകരണത്തിനായി വിനിയോഗിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. സമ്പൂര്‍ണ വൈദ്യുതീകരണം 2017 മാര്‍ച്ച് ആദ്യവാരത്തില്‍ പൂര്‍ത്തിയാക്കും. എം.എല്‍.എമാരായ മുല്ലക്കര രത്നാകരന്‍, കെ.ബി. ഗണേഷ്കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍, ജി.എസ്. ജയലാല്‍, പി. ഐഷാ പോറ്റി, എം. നൗഷാദ്, ആര്‍. രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ജഗദമ്മ, കലക്ടര്‍ ടി. മിത്ര എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.