മയ്യനാട്: റെയില്‍വേ സ്റ്റേഷന്‍ വികസനത്തിന് നടപടി വേണമെന്ന ആവശ്യം അവഗണിക്കപ്പെടുന്നു. കൂടുതല്‍ ട്രെയിനുകള്‍ക്ക് ഇവിടെ സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യം നിലനില്‍ക്കെ സ്റ്റേഷന്‍ മാസ്റ്റര്‍മാരെ പിന്‍വലിക്കാനുള്ള നീക്കമാണ് അധികൃതര്‍ നടത്തുന്നത്. കൊല്ലം-തിരുവനന്തപുരം പാതയില്‍ കൊല്ലം കഴിഞ്ഞാല്‍ പാസഞ്ചര്‍ ട്രെയിനുകളെ കൂടുതല്‍ യാത്രക്കാര്‍ ആശ്രയിക്കുന്ന സ്റ്റേഷനാണ് മയ്യനാട്. എക്സ്പ്രസ് ട്രെയിനുകള്‍ക്കും ഇവിടെ സ്റ്റോപ്പുണ്ട്. സ്റ്റേഷന്‍െറ വികസനം ആവശ്യപ്പെട്ട് വര്‍ഷങ്ങളായി നാട്ടുകാര്‍ മുറവിളി കൂട്ടുന്നു. കമ്പ്യൂട്ടറൈസ്ഡ് ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ജില്ലയിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലൊന്നായ മയ്യനാട് റെയില്‍വേ സ്റ്റേഷന്‍ തരംതാഴ്ത്താനുള്ള നീക്കത്തിനെതിരെ റെയില്‍വേ പാസഞ്ചേഴ്സ് ആക്ഷന്‍ കൗണ്‍സിലും രംഗത്തത്തെിയിട്ടുണ്ട്. ഇതിന്‍െറ ഭാഗമായി സെപ്റ്റംബര്‍ നാലിന് മയ്യനാട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സംരക്ഷണകൂട്ടായ്മ സംഘടിപ്പിക്കും. എം. നൗഷാദ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഇന്‍റര്‍മീഡിയറ്റ് ബ്ളോക് സിഗ്നല്‍ സംവിധാനം നടപ്പാക്കി മയ്യനാട് നിന്ന് സ്റ്റേഷന്‍ മാസ്റ്റര്‍മാരെ പിന്‍വലിക്കാനുള്ള നീക്കം ഗുരുതരമായ സാമൂഹികസുരക്ഷാപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും ജനവിരുദ്ധനീക്കത്തില്‍ നിന്ന് റെയില്‍വേ പിന്മാറണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കൂടാതെ പുനലൂര്‍-കന്യാകുമാരി, ഏറനാട്, പരശുറാം, മാവേലി എക്സ്പ്രസുകള്‍ക്ക് കൂടി ഇവിടെ സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.