പുനലൂര്‍: അങ്കണവാടി ഉദ്ഘാടനത്തിന് നിശ്ചയിച്ച നഗരസഭാ ചെയര്‍മാന്‍ എത്താത്തതിനാല്‍ കുട്ടികള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭയിലെ പവര്‍ഹൗസ് വാര്‍ഡിലെ അങ്കണവാടി കോമളംകുന്ന് വാര്‍ഡിലെ ഷെഡില്‍ പ്രവര്‍ത്തിച്ചിരുന്നത് പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിന്‍െറ ഉദ്ഘാടനമാണ് കുട്ടികള്‍ നിര്‍വഹിച്ചത്. ചെയര്‍മാന്‍ എം.എ. രാജഗോപാലിനെ ഉദ്ഘാടനസമയം കഴിഞ്ഞ്ഏറെനേരം സംഘാടകരും കുട്ടികളും കാത്തിരുന്നു. അവസാനം ചെയര്‍മാന്‍ എത്തില്ളെന്നറിഞ്ഞതോടെ സംഘാടകര്‍ അങ്കണവാടിയിലെ കുട്ടികളായ ശരത്, ദുര്‍ഗലക്ഷമി, വരലക്ഷ്മി, ആഷെയര്‍, മിത്രാരാജ്, ശ്രീഹരി, ധ്യാന്‍ദേവ് എന്നിവരെ കൊണ്ട് വിളക്കുകൊളുത്തി ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു. വാര്‍ഡ് കൗണ്‍സിലര്‍ ജി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. കരിക്കത്തില്‍ പ്രസേനന്‍, പ്രഫ. പി. കൃഷ്ണന്‍കുട്ടി, എല്‍. മേരി, എല്‍സി, പ്രഭുല്ലചന്ദ്രന്‍, എസ്. ലത, ആര്‍. ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.