കൊല്ലം: ഞായറാഴ്ച ഒ.പി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഗവ.വിക്ടോറിയ ആശുപത്രിയിലെ ശിശുരോഗവിഭാഗം ഡോക്ടര്‍മാര്‍ നല്‍കിയ കത്ത് ജില്ലാ പഞ്ചായത്ത് യോഗം തള്ളി. നിലവിലെ ക്രമീകരണമനുസരിച്ച് അഞ്ച് ശിശുരോഗ വിദഗ്ധരില്‍ ഒരാള്‍ ഞായറാഴ്ച ഒ.പിക്കത്തെണം. ഒരു ഡോക്ടര്‍ക്ക് മാസത്തില്‍ ഒരുദിവസം ഞായറാഴ്ച ഡ്യൂട്ടി ഉണ്ടാവും. ഈ രീതി മാറ്റി ഞായറാഴ്ചത്തെ ഒ.പി പൂര്‍ണമായും ഒഴിവാക്കണമെന്നായിരുന്നു ഡോക്ടര്‍മാരുടെ ആവശ്യം. ഇതുസംബന്ധിച്ച ഡോക്ടര്‍മാരുടെ കത്തിനെതിരെ ജില്ലാ പഞ്ചായത്ത് യോഗത്തില്‍ വിമര്‍ശമുയര്‍ന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ ഡോക്ടര്‍മാരുമായി വ്യാഴാഴ്ച നടത്താനിരുന്ന ചര്‍ച്ചയും ഉപേക്ഷിച്ചു. ഇക്കാര്യമാവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ടിനും ഡി.എം.ഒ ക്കും നേരത്തെ നിവേദനം നല്‍കിയിട്ടും പരിഗണിക്കാത്ത സാഹചര്യത്തിലാണ്് ഡോക്ടര്‍മാര്‍ ജില്ലാ പഞ്ചായത്തിന് നേരിട്ട് കത്ത് നല്‍കിയത്. ഞായറാഴ്ച 100 മുതല്‍ 150 വരെ രോഗികള്‍ വരെ ഒ.പിയില്‍ എത്തുന്നുണ്ട്. സി.പി.ഐ അംഗം എന്‍. രവീന്ദ്രനാണ് ഡോക്ടര്‍മാരുടെ കത്ത് ജില്ലാ പഞ്ചായത്ത് യോഗത്തിന്‍െറ അജണ്ടയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ രംഗത്തത്തെിയത്. അവശ്യ സര്‍വിസായ ആശുപത്രികളിലെ സേവനങ്ങളില്‍ ഇടപെടാന്‍ ജില്ലാ പഞ്ചായത്തിന് അധികാരമില്ളെന്നും ജോലി ചെയ്യാന്‍ താല്‍പര്യമില്ലാത്തവരെ മാറ്റി പുതിയവരെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഞായറാഴ്ച ഒ.പി നിര്‍ത്തലാക്കില്ളെന്നും ഈ ആവശ്യം മാറ്റിനിര്‍ത്തി ഡോക്ടര്‍മാരുമായി പിന്നീട് ചര്‍ച്ച നടത്തുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ജഗദമ്മ പറഞ്ഞു. വരള്‍ച്ച മുന്നില്‍ക്കണ്ട് കുടിവെള്ള പദ്ധതികളുടെ നിര്‍മാണം വേഗത്തിലാക്കണമെന്നും നിലവിലുള്ളവയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും ചര്‍ച്ചയില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് മുന്‍കൂര്‍ പണം നല്‍കിയിട്ടും ആരംഭിക്കാത്ത കുടിവെള്ളപദ്ധതികളുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജഗദമ്മ മറുപടി പറഞ്ഞു. ജില്ലാ പഞ്ചായത്തിന്‍െറ അധീനതയിലുള്ള വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനത്തില്‍ കുറവുണ്ടാകുന്നത് ഗൗരവമായി പരിശോധിക്കുമെന്നും ബന്ധപ്പെട്ടവര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും വൈസ് പ്രസിഡന്‍റ് ശിവശങ്കര പിള്ള പറഞ്ഞു. കൊല്ലം റെയില്‍വേസ്റ്റേഷന് സമീപം കര്‍ബലയില്‍ പട്ടികജാതിക്കാര്‍ക്കായി നിര്‍മിച്ച വ്യവസായ കോംപ്ളക്സ് ബിനാമികള്‍ കൈയേറിയതായി യോഗത്തില്‍ ആരോപണം ഉയര്‍ന്നു. ജില്ലാ പഞ്ചായത്ത് ഇക്കാര്യം സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടും കോംപ്ളക്സിന്‍െറ ചുമതലയുള്ള ജില്ലാ വ്യവസായ കേന്ദ്രം അധികൃതര്‍ പരിശോധന നടത്താന്‍ തയാറായിരുന്നില്ല. ആരോപണം പരിശോധിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് വ്യവസായ കേന്ദ്രം മാനേജറോട് യോഗം നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.