വെളിയം: മുട്ടറ മരുതിമലയില്‍ ഖനനം നടത്താന്‍ പാറമാഫിയ നീക്കം നടത്തുന്നതായി ആരോപണം. സി.പി.എം ഭരിക്കുന്ന വെളിയം പഞ്ചായത്ത് ഭരണസമിതി പാറമാഫിയക്കു വേണ്ടി പ്രവര്‍ത്തിക്കുന്നെന്ന ആക്ഷേപവുമുണ്ട്. ജില്ലയിലെ ഏറ്റവും കൂടുതല്‍ ക്വാറികള്‍ ഉള്ള പഞ്ചായത്ത് വെളിയമാണ്. ക്വാറികളില്‍ പങ്കുള്ളത് കൂടുതലും സി.പി.എം പ്രാദേശിക നോതാക്കള്‍ക്കുമാണ്. അനധികൃത ഖനനത്തിനായി പഞ്ചായത്ത് നിയമം ലംഘിക്കുന്നെന്ന വിമര്‍ശമാണ് നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും ഉന്നയിക്കുന്നത്. കുടവട്ടൂരിലെ ഹെക്ടര്‍ കണക്കിന് സര്‍ക്കാര്‍ ഭൂമി കൈയേറി ഖനനം ചെയ്തതിനാല്‍ സര്‍ക്കാറിന് 1000 കോടിയുടെ നഷ്ടം ഉണ്ടായതായി ജില്ലാ പരിസ്ഥിതി ഏകോപനസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. കുടവട്ടൂരിലെ ക്വാറിയില്‍ പാറപൊട്ടിച്ച് തീര്‍ന്നു. അതിനാല്‍ പാറമാഫിയ അടുത്ത ഉന്നം വെച്ചിരിക്കുന്നത് മരുതിമലയാണ്. മരുതിമലയിലെ ഇക്കോടൂറിസം അട്ടിമറിക്കാനുള്ള രഹസ്യ നീക്കവുമുണ്ട്. അക്രമികള്‍ മലയിലെ കെട്ടിടങ്ങള്‍ പൂര്‍ണമായും നശിപ്പിച്ചത് അതിന്‍െറ ഭാഗമാണ്. ഇതു പഞ്ചായത്തിന് 26 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടാക്കിയത്. കുരങ്ങുകളെ ഇല്ലാതാക്കുന്നതിന് മലയില്‍ പുല്ലിന് തീയിടുന്നതും ഗൗരവമായി കാണേണ്ടതാണ്. ഫലവൃക്ഷങ്ങളും നിരവധി ഒൗഷധച്ചെടികളും റബര്‍ മരങ്ങളും തീയില്‍ നശിച്ചു. ഇക്കോടൂറിസത്തിനു മുമ്പ് മലയുടെ പ്രധാനഭാഗം പാറമാഫിയകള്‍ ഖനനം ചെയ്ത് മാറ്റിയിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ എതിര്‍പ്പുമൂലം ഖനനം ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോള്‍ വീണ്ടും ഖനനം ആരംഭിക്കാന്‍ ചില പ്രാദേശിക സി.പി.എം പ്രവര്‍ത്തകര്‍ രഹസ്യനീക്കം നടത്തുന്നുണ്ടെന്ന് പരിസ്ഥിതിപ്രവര്‍ത്തകരും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.