ജോനകപ്പുറം സംഘര്‍ഷം: തര്‍ക്കകാരണം സ്റ്റോര്‍ വള്ളങ്ങളുടെ സമയക്രമം

കൊല്ലം: തമിഴ്നാട്ടില്‍നിന്നുള്ള യന്ത്രവത്കൃത സ്റ്റോര്‍ വള്ളങ്ങള്‍ തീരത്തടുക്കുന്ന സമയത്തെച്ചൊല്ലിയുള്ള തര്‍ക്കം ജോനകപ്പുറത്ത് സംഘര്‍ഷത്തില്‍ കലാശിച്ചു. ദിവസങ്ങളോളം കടലില്‍ കഴിഞ്ഞ് മത്സ്യങ്ങളുമായത്തെുന്ന സ്റ്റോര്‍ വള്ളങ്ങള്‍ മൂലം മത്സ്യങ്ങള്‍ക്ക് വില ലഭിക്കുന്നില്ളെന്നായിരുന്നു തദ്ദേശീയരായ മത്സ്യത്തൊഴിലാളികളുടെ ആരോപണം. മത്സ്യം കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നതിനാല്‍ ചെറുകിട വള്ളക്കാര്‍ പ്രതിസന്ധിയിലായിരുന്നു. രാവിലെ ഒമ്പതിന് മുമ്പും വൈകീട്ട് നാലിനുശേഷവും മാത്രമെ സ്റ്റോര്‍ വള്ളങ്ങള്‍ തീരത്തത്തൊവൂവെന്ന് ധാരണയുണ്ടാക്കിയിരുന്നു. സമയക്രമം പാലിക്കാതെ പത്തിലധികം വള്ളങ്ങള്‍ ഒന്നിച്ച് തീരത്തത്തെിയതാണ് വാക്കേറ്റത്തിലും സംഘര്‍ഷത്തിലുമത്തെിച്ചത്. കന്യാകുമാരിയില്‍നിന്നുള്ള 150ഓളം സ്റ്റോര്‍ വള്ളങ്ങള്‍ നീണ്ടകര തുറമുഖത്തുനിന്ന് മത്സ്യബന്ധനത്തിന് പോകുന്നുണ്ട്. ഇവ ദിവസങ്ങള്‍ കടലില്‍ തങ്ങി കൊണ്ടുവരുന്ന മത്സ്യങ്ങള്‍ രാസവസ്തുക്കള്‍ കലര്‍ത്തിയതാണെന്ന പരാതിയുണ്ട്. ജോനകപ്പുറത്തുനിന്ന് പുലര്‍ച്ചെ പോകുന്ന വള്ളങ്ങള്‍ ഉച്ചയോടെ തിരിച്ചത്തൊറാണ് പതിവ്. സ്റ്റോര്‍ വള്ളങ്ങളിലെ വിലക്കുറവുമൂലം തദ്ദേശീയരായവരുടേതിന് നല്ല വില ലഭിക്കാറില്ല. വ്യാഴാഴ്ച വൈകീട്ടോടെ പഴകിയ മീനാണ് സ്റ്റോര്‍ വള്ളത്തില്‍ എന്ന തര്‍ക്കത്തില്‍ തദ്ദേശീയ മത്സ്യത്തൊഴിലാളികളുമായി വാക്കേറ്റമുണ്ടായി. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ ചര്‍ച്ച നടത്തി പ്രശ്നത്തിന് പരിഹാരമുണ്ടാക്കിയിരുന്നു. നിബന്ധന ലംഘിച്ച് വീണ്ടും സ്റ്റോര്‍ വള്ളങ്ങള്‍ സമയക്രമം പാലിക്കാതെ തീരത്തത്തെിയെന്ന് ആരോപിച്ചാണ് വൈകീട്ടോടെ സംഘര്‍ഷമുണ്ടായത്. തമിഴ്നാട് വള്ളത്തിലെ തൊഴിലാളികള്‍ക്കൊപ്പം ഒരുവിഭാഗം ലേലക്കാരും യൂനിയന്‍ തൊഴിലാളികളും ചേര്‍ന്നതോടെ തര്‍ക്കം ചേരിതിരിവിലത്തെുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.