കൊട്ടാരക്കര: റബറിന് വിലയിടിവ് തുടരുന്നതിനാല്‍ ടാപ്പിങ് നിര്‍ത്തിയ റബര്‍ കര്‍ഷകര്‍ ജീവിതമാര്‍ഗമില്ലാതെ നട്ടംതിരിയുന്നു. ജില്ലയില്‍ ആയിരക്കണക്കിന് കുടുംബങ്ങളാണ് പട്ടിണിയിലായിരിക്കുന്നത്. കൊട്ടാരക്കര, പത്തനാപുരം, പുനലൂര്‍, കുന്നത്തൂര്‍ താലൂക്കുകളിലാണ് ചെറുകിട കര്‍ഷകര്‍ മുതല്‍ വന്‍കിടക്കാര്‍ വരെ ടാപ്പിങ് നിര്‍ത്തിവെച്ചിരിക്കുന്നത്. കിലോക്ക് 100 മുതല്‍ 110 രൂപ വരെയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഒരുമരം ടാപ്പിങ് നടത്തി ഷീറ്റാക്കുന്നതിന് 2.50 പൈസയാണ് കൂലി, കൂടാതെ ഷീറ്റ് അടിക്കുന്നതിനും ഒരു രൂപ വീതം നല്‍കണം. ഒട്ടുകറക്ക് 30 രൂപയില്‍ താഴെയാണ് വില. ശരാശരി കൃഷിക്കാരന് ഇത് നഷ്ടമാണ്. കൈവശമുള്ള ഭൂമിയില്‍ എല്ലാം റബര്‍ പ്ളാന്‍റ് ചെയ്തതിനാല്‍ മറ്റ് കൃഷിയിറക്കാനും കഴിയില്ല. ടാപ്പിങ് നടക്കാത്തതിനാല്‍ തൊഴിലാളികള്‍ മറ്റ് ജോലികളെ ആശ്രയിച്ചിരിക്കുകയാണ്. പല കര്‍ഷകകുടുംബങ്ങളും കടക്കെണിയിലാണ്. ടാപ്പിങ്ങിനായി റബര്‍ പാകമായെങ്കിലും പലരും വെട്ട് ആരംഭിച്ചിട്ടില്ല. റബര്‍ ബോര്‍ഡിന്‍െറ കണക്കനുസരിച്ച് ആറുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ടാപ്പിങ് നടത്താമെന്നാണ്. എന്നാല്‍ എട്ടുവര്‍ഷം കഴിഞ്ഞിട്ടും ടാപ്പിങ് ആരംഭിക്കാന്‍ കര്‍ഷകര്‍ തയാറാകുന്നില്ല. പല കര്‍ഷകരും ആഴ്ചയില്‍ ഒരു ദിവസം മാത്രം ടാപ്പിങ് നടത്തി പാലുശേഖരിക്കുകയാണ്. ഇതിനായി മരത്തില്‍ എത്തിപ്പോണ്‍ എന്ന മരുന്നുപുരട്ടും. ഒറ്റത്തവണത്തെ വെട്ടില്‍ തന്നെ പരമാവധി കറ ഊറ്റുന്നതിനാണ് മരുന്ന് പുരട്ടുന്നത്. റബര്‍ ബോര്‍ഡ് നിര്‍ദേശപ്രകാരമാണ് ഇത് ചെയ്യുന്നത്. എത്തിപ്പോണ്‍ മരുന്ന് റബര്‍ ബോര്‍ഡാണ് നല്‍കുന്നത്. പല കര്‍ഷകരും ഈ മരുന്ന് പരീക്ഷിച്ചിരുന്നു. എന്നാല്‍ ഇത് പ്രയോജനകരമല്ളെന്ന് കര്‍ഷകര്‍ പറയുന്നു. റബര്‍ സ്ളോട്ടറിന് എടുത്ത് മരം മുറിച്ച് വില്‍ക്കുന്നവരുണ്ടായിരുന്നു. റബര്‍ തടിക്ക് വിലക്കുറവായതിനാല്‍ ഈ രംഗവും പ്രതിസന്ധി നേരിടുകയാണ്. ജില്ലയില്‍ പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമിയിലാണ് റബര്‍ കൃഷി നടക്കുന്നതെന്ന് റബര്‍ ബോര്‍ഡിന്‍െറ കണക്കുകള്‍ വ്യക്തമാക്കുന്നു. കൂടാതെ പുനലൂരിലെ സ്റ്റേറ്റ് ഫാമിങ് കോര്‍പറേഷനിലും ആര്‍.പി.എല്‍ എസ്റ്റേറ്റിലും ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയില്‍ റബര്‍ കൃഷിയുണ്ട്. റബറിന് വിലവര്‍ധിക്കാതെ ടാപ്പിങ്ങും മറ്റ് അനുബന്ധ ജോലികളും ആരംഭിക്കാന്‍ കഴിയില്ളെന്ന് റബര്‍ കര്‍ഷകന്‍ സുനില്‍ മഠത്തില്‍ ‘മാധ്യമ’ ത്തോട് പറഞ്ഞു. നിലംനികത്തിനും മറ്റും കൃഷിയിടങ്ങളിലും റബര്‍ പ്ളാന്‍റ് ചെയ്ത കര്‍ഷകരും പട്ടിണിയിലാണ്. പ്രതിസന്ധിയിലായ കര്‍ഷകരെ സഹായിക്കാന്‍ റബര്‍ ബോര്‍ഡോ മറ്റ് ഉത്തരവാദപ്പെട്ട ഏജന്‍സികളോ തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.