ജില്ലയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയെന്ന് പഠന റിപ്പോര്‍ട്ട്

അഞ്ചാലുംമൂട്: ജില്ലയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയെന്ന് ആരോഗ്യവകുപ്പിന്‍െറ പഠന റിപ്പോര്‍ട്ട്. സ്തനാര്‍ബുദം, ബ്ളഡ് കാന്‍സര്‍, ശ്വാസകോശ കാന്‍സര്‍, ലിംഫോമ, പ്രോസ്റ്റേറ്റ് കാന്‍സര്‍, ആമാശയ കാന്‍സര്‍, തൈറോയ്ഡ് കാന്‍സര്‍, മലാശയ കാന്‍സര്‍ എന്നിവയാണ് പൊതുവെ കാണുന്നവ. പുരുഷന്മാരിലെ കാന്‍സറിന്‍െറ പകുതിയും സ്ത്രീകളിലെ 15 ശതമാനവും പുകയില ഉപയോഗം മൂലമാണത്രെ. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ 10246 പേര്‍ക്കാണ് കാന്‍സര്‍ കണ്ടത്തെിയത്. ഇതില്‍ 450 പേര്‍ ചികിത്സയിലിരിക്കെ മരിച്ചു. 2011-12 ല്‍ 2396 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 108 പേര്‍ മരിച്ചു. 2012-13ല്‍ കാന്‍സര്‍ ബാധിതരുടെ എണ്ണം 2496 ആയി. 126 പേരാണ് മരണത്തിന് കീഴടങ്ങിയത്. 2013-14ല്‍ 2552, 2014-15ല്‍ 2802 എന്നിങ്ങനെ രോഗബാധിതരുടെ എണ്ണം ഉയരുന്നു. ജീവിത ശൈലിയും ഭക്ഷണക്രമത്തിലെ മാറ്റങ്ങളും രോഗം വര്‍ധിക്കാനിടയാക്കുന്നതായി ഈ രംഗത്തുള്ളവര്‍ പറയുന്നു. രോഗം കണ്ടത്തെുന്നവരെ തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്‍ററിലേക്ക് റഫര്‍ ചെയ്യുകയാണ് പതിവ്. എന്നാല്‍ റഫര്‍ ചെയ്യുന്നവരില്‍ ചുരുക്കം ചിലര്‍ മാത്രമേ തുടര്‍ ചികിത്സ തേടാറുള്ളൂവെന്നും രോഗികളേറെയും ബി.പി.എല്‍ വിഭാഗത്തിലുള്ളവരാണെന്നും ഭാരിച്ച ചെലവ് കാരണം തുടര്‍ചികിത്സ തേടാതെ പോകുന്നെന്നും ആരോഗ്യവകുപ്പ് തയാറാക്കിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. പുകയില ഉല്‍പന്നങ്ങളുടെ വര്‍ധിച്ച ഉപഭോഗമാണ് പുരുഷന്മാരിലേറെയും കാന്‍സര്‍ ഉണ്ടാകാന്‍ കാരണം. രോഗികളില്‍ ഏറെയും 30ന് മുകളില്‍ പ്രായമുള്ളവരാണ്. അര്‍ബുദ രോഗബാധയില്‍ ഭൂരിഭാഗവും പരിസ്ഥിതി പ്രശ്നങ്ങളും ജീവിത ശൈലിയിലെ പാകപ്പിഴകളും കാരണമാകുന്നതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.