പത്തനാപുരം: കണ്‍മുന്നില്‍ ഒരു ജലവിതരണപദ്ധതിയുണ്ടെങ്കിലും വേനല്‍ക്കാലമായാല്‍ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുകയാണ് പുന്നല കടശ്ശേരിയിലെ മുപ്പതോളം കുടുംബങ്ങള്‍. കുടിവെള്ള പദ്ധതിയുടെ കിണറും ടാങ്കും അനുബന്ധ ഉപകരണങ്ങളും കാടുകയറിയ നിലയിലാണ്്. കടശ്ശേരി കൊപ്പത്ത് നിര്‍മിച്ച പദ്ധതിയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ നിശ്ചലമായത്. കെ.ബി. ഗണേഷ്കുമാര്‍ എം.എല്‍.എയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്ന് 19 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി ആരംഭിച്ചത്. പ്രദേശവാസി നല്‍കിയ രണ്ട് സെന്‍റ് സ്ഥലത്താണ് പദ്ധതിക്കായി ടാങ്കും മോട്ടോറുകളും സ്ഥാപിച്ചത്. പ്രദേശത്തെ 22 വീട്ടുകാര്‍ക്ക് വേണ്ടിയായിരുന്നു പദ്ധതി. നാട്ടുകാരില്‍ നിന്ന് പണം പിരിച്ചെടുത്ത് ഉദ്ഘാടനവും നടത്തി. എന്നാല്‍ ഉദ്ഘാടനം നടന്ന അതേ ആഴ്ച തന്നെ ജലവിതരണത്തിനായി എത്തിച്ച പൈപ്പുകള്‍ നശിച്ചു. ശക്തമായി ജലവിതരണം നടന്നപ്പോള്‍ നിലവാരം കുറഞ്ഞ പൈപ്പുകള്‍ പൊട്ടി. പീന്നിട് ഇതുവരെ വിതരണമോ അറ്റകുറ്റപ്പണികളോ നടന്നിട്ടില്ല. പദ്ധതിയുടെ തുടക്കം തന്നെ വന്‍ അഴിമതിയായിരുന്നെന്നും ഒരു പ്രയോജനവും ഉണ്ടായിട്ടില്ളെന്നും പ്രദേശവാസികള്‍ പറയുന്നു. മുന്‍കാലങ്ങളില്‍ പ്രദേശവാസികള്‍ വേനലില്‍ ആശ്രയിച്ചിരുന്ന ജലവിതരണസംവിധാനങ്ങളും പുതിയ പദ്ധതി വന്നപ്പോള്‍ മുടങ്ങി. പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ വാഹനങ്ങളില്‍ ജലമത്തെിക്കുന്ന പതിവും മിക്കപ്പോഴും ഉണ്ടാകാറില്ല. കുടിവെള്ള പദ്ധതിയുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ച് ജലവിതരണം സാധ്യമാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതികരണവേദി രൂപവത്കരിച്ച് പ്രതിഷേധപരിപാടികള്‍ക്ക് തയാറെടുക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.