ശാസ്താംകോട്ട: വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് മൈനാഗപ്പള്ളി പഞ്ചായത്തിലെ കല്ലുകടവ് പ്രദേശത്ത് കഞ്ചാവ്, ലഹരിമരുന്ന് സംഘങ്ങള്‍ സജീവം. തൊഴില്‍രഹിതരും മധ്യവയസ്കരുമായ വിതരണക്കാര്‍ സ്കൂള്‍ വിദ്യാര്‍ഥികളുമായി സൗഹൃദമുണ്ടാക്കിയാണ് വലയിലാക്കുന്നത്. കുന്നത്തൂര്‍, കരുനാഗപ്പള്ളി താലൂക്കുകളുടെ അതിര്‍ത്തി പ്രദേശമാണ് കല്ലുകടവ്, കൊല്ലം റൂറല്‍, സിറ്റി എന്നീ പൊലീസ് ജില്ലകളെ വേര്‍തിരിക്കുന്നത് കല്ലുകടവ് പാലമാണ്. ഭൂമി ശാസ്ത്രപരമായ ഈ അനുകൂലാവസ്ഥ മുതലെടുത്താണ് ലഹരി വിപണനസംഘങ്ങള്‍ വേരുറപ്പിക്കുന്നത്. കരുനാഗപ്പള്ളിയില്‍ ഹയര്‍ സെക്കന്‍ഡറിക്കും 10ാം ക്ളാസിലും പഠിക്കുന്ന ആണ്‍കുട്ടികളുമായി സൗഹൃദമുണ്ടാക്കിയശേഷം മദ്യം നല്‍കി വശത്താക്കുന്നതാണ് ആദ്യ പടി. പിന്നീട് ഇവരില്‍നിന്ന് പണം വാങ്ങി കഞ്ചാവും ലഹരി മരുന്നുകളും നല്‍കുന്നു. സംഘത്തിന്‍െറ ചതിക്കുഴിയില്‍പെട്ട് പഠനം നിര്‍ത്തേണ്ടിവരുകയും മാനസികാഘാതം മൂലം ആശുപത്രിയില്‍ കഴിയേണ്ടിയും വന്ന മൂന്ന് ആണ്‍കുട്ടികള്‍ ഇപ്പോള്‍ പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ നിരീക്ഷണത്തിലാണ്. ഇവരുടെ മൊബൈല്‍ ഫോണുകളില്‍നിന്ന് 40 വയസ്സോളം വരുന്ന മൂന്ന് വിതരണക്കാരെ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മൂവരും കല്ലുകടവ് നിവാസികളാണ്. എക്സൈസിന്‍െറ ഇന്‍റജിലന്‍സ് വിഭാഗവും മേഖലയില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.