നവീകരിച്ച വിളക്ക് കുളം സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചു

കൊട്ടിയം: നബാര്‍ഡിന്‍െറ സഹായത്തോടെ ലക്ഷങ്ങള്‍ മുടക്കി നവീകരിച്ച കുളം സാമൂഹികവിരുദ്ധര്‍ കരിഓയില്‍ ഒഴിച്ച് നശിപ്പിച്ചു. തൃക്കോവില്‍വട്ടം പഞ്ചായത്തിലെ പുതുച്ചിറയിലെ വിളക്കുകുളത്തിലാണ് കരി ഓയില്‍ ഒഴിച്ചത്. നാട്ടുകാര്‍ക്ക് ഏറെ ആശ്രയമായിരുന്ന കുളത്തില്‍ കുളിക്കുന്നതിന് നിരവധി പേരാണ് എത്തിയിരുന്നത്. വെള്ളിയാഴ്ച വൈകീട്ടാണ് കുളത്തില്‍ കരിഓയില്‍ ഒഴിച്ചത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. പുതുച്ചിറയിലെ പ്രധാന ജലസ്രോതസ്സായിരുന്നു ഊറ്റുകുഴി എന്നറിയപ്പെട്ടിരുന്ന കുളം. എല്ലായ്പ്പോഴും തെളിഞ്ഞ വെള്ളമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. വിവരമറിഞ്ഞ് നാട്ടുകാര്‍ പ്രതിഷേധവുമായത്തെിയതോടെ ഗ്രാമ പഞ്ചായത്ത് അംഗം മാജിദാ ഷാജഹാന്‍െറ നേതൃത്വത്തില്‍ കൊട്ടിയം പൊലീസില്‍ പരാതി നല്‍കി. 11 ലക്ഷത്തോളം മുടക്കിയാണ് കുളം നവീകരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.