വഴി വേലികെട്ടിയടച്ചു; പുറത്തിറങ്ങാനാകാതെ നിര്‍ധന കുടുംബം

ചവറ: വീട്ടിലേക്കുള്ള വഴി അയല്‍വാസി വേലികെട്ടിയടച്ചതോടെ പുറത്തിറങ്ങാനാകാതെ നിര്‍ധനകുടുംബം. കാലങ്ങളായി ഉപയോഗിക്കുന്ന വഴി അഞ്ചുദിവസം മുമ്പ് അടച്ചതോടെ പുറത്തിറങ്ങാനോ കുട്ടികള്‍ക്ക് പഠിക്കാന്‍ പോകാനോ ആകാത്ത അവസ്ഥയിലാണ് ചവറ തേവലക്കര പാലയ്ക്കല്‍ ഐക്കര വീട്ടില്‍ രാധാകൃഷ്ണന്‍ നായരും കുടുംബവും. കശുവണ്ടിത്തൊഴിലാളിയായ ഭാര്യയും എട്ടിലും പത്തിലും പഠിക്കുന്ന രണ്ട് പെണ്‍മക്കളും അടങ്ങുന്നതാണ് കുടുംബം. 20 മീറ്റര്‍ നടന്നാല്‍ റോഡിലത്തൊവുന്ന വഴിയാണ് വേലികെട്ടിയതോടെ ഇല്ലാതായത്. രാധാകൃഷ്ണന്‍െറ കുടുംബസ്വത്തായിരുന്ന ഭൂമി വര്‍ഷങ്ങള്‍ക്ക് മുമ്പ് പലര്‍ക്കായി വിറ്റിരുന്നു. പുതുതായി താമസത്തിനത്തെിയ ആളാണ് മൂന്ന് വര്‍ഷമായി തുടരുന്ന തര്‍ക്കത്തിന്‍െറ ഭാഗമായി വേലികെട്ടിയത്. സ്വന്തമായി കിണറോ പൈപ്പ് ലൈനോ പോലുമില്ലാത്ത വീട്ടുകാര്‍ അയല്‍ വീട്ടില്‍നിന്ന് വെള്ളം കൊണ്ടുവരാന്‍ പോലുമാകാതെ ബുദ്ധിമുട്ടുകയാണ്. വീടിന്‍െറ പടിഞ്ഞാറ് ഭാഗത്ത് വാടകക്ക് താമസിക്കുന്ന വീട്ടുകാരുടെ കാരുണ്യത്തിലാണ് ഇപ്പോള്‍ ഇവര്‍ കഴിയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.