കൊല്ലം: മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം കലക്ടര്‍ സംഘടിപ്പിക്കുന്ന ജനസമ്പര്‍ക്ക പരിപാടി ‘സമാശ്വാസം -2016’ന് ജില്ലയില്‍ ഒരുക്കം തുടങ്ങി. പൊതുജനങ്ങള്‍ക്ക് ഒക്ടോബര്‍ 14 മുതല്‍ 21 വരെ അപേക്ഷകള്‍ നല്‍കാമെന്ന് കലക്ടര്‍ ടി. മിത്ര അറിയിച്ചു. കലക്ടറേറ്റ്, റവന്യൂ ഡിവിഷനല്‍ ഓഫിസ്, താലൂക്ക് ഓഫിസുകള്‍, വില്ളേജ് ഓഫിസുകള്‍ എന്നിവിടങ്ങളില്‍ അപേക്ഷ സ്വീകരിക്കും. വില്ളേജ് ഓഫിസര്‍മാര്‍ക്ക് ലഭിക്കുന്ന അപേക്ഷകള്‍ അന്നേദിവസം തന്നെ താലൂക്ക് ഓഫിസുകളില്‍ എത്തിക്കണം. തഹസില്‍ദാര്‍മാര്‍ അപേക്ഷ പരിശോധിച്ച് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അന്ന് തന്നെ കൈമാറും. കലക്ടറേറ്റ്, ആര്‍.ഡി.ഒ എന്നിവിടങ്ങളില്‍ ലഭിക്കുന്ന അപേക്ഷകള്‍ തൊട്ടടുത്തദിവസം വകുപ്പുതല ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമാക്കും. ദിവസേന ലഭിക്കുന്ന അപേക്ഷകളുടെ എണ്ണവും കൈമാറുന്ന ഉദ്യോഗസ്ഥന്‍െറ പേരും കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയുടെ പൊതുജന പരിഹാര സെല്ലില്‍ അറിയിക്കും. അപേക്ഷകളില്‍ സമയബന്ധിതമായി നടപടി പൂര്‍ത്തിയാക്കും. നിയമപരമായ തടസ്സങ്ങളുണ്ടെങ്കില്‍ അപേക്ഷകനെ വിവരമറിയിക്കും. സര്‍ക്കാറില്‍നിന്ന് ഉത്തരവ് വേണ്ടിവരുന്ന സാഹചര്യത്തില്‍ വകുപ്പ് മേധാവികള്‍ മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്ത് വിവരം അപേക്ഷകനെ അറിയിക്കും. എല്ലാ താലൂക്കുകളിലും ജനസമ്പര്‍ക്ക പരിപാടി നടത്തുമെന്നും കലക്ടര്‍ അറിയിച്ചു. താലൂക്കുകളിലെ ചാര്‍ജ് ഓഫിസറായി ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്ക് ചുമതല നിര്‍ണയിച്ച് നല്‍കിയിട്ടുണ്ട്. ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടിയുടെ നോഡല്‍ ഓഫിസര്‍ ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍) ആയിരിക്കും. താലൂക്കുകളിലെ ജനസമ്പര്‍ക്ക പരിപാടിയുടെ സമയക്രമം ഉടന്‍ നിശ്ചയിക്കും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടി ആലോചനയോഗത്തില്‍ അസി. കലക്ടര്‍ ആശാ അജിത്ത്, ആര്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.ടി. വര്‍ഗീസ് പണിക്കര്‍, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.