പുനലൂര്‍–ഇടമണ്‍ പാതയില്‍ മെറ്റല്‍ പാക്കിങ് തുടങ്ങി

പുനലൂര്‍: പുനലൂര്‍-ചെങ്കോട്ട ബ്രോഡ്ഗേജ് ലൈനില്‍ ഗേജ്മാറ്റം പൂര്‍ത്തിയായ പുനലൂര്‍-ഇടമണ്‍ റൂട്ടില്‍ മെറ്റല്‍ പാക്കിങ് തുടങ്ങി. കഴിഞ്ഞ മേയില്‍ പൂര്‍ത്തിയാകേണ്ടിയിരുന്ന മെറ്റല്‍ പാക്കിങ് കുറച്ചുഭാഗം പൂര്‍ത്തിയാക്കിയ ശേഷം മുടങ്ങിയിരുന്നു. പാക്കിങ് മെഷീന്‍ പാത ഇരട്ടിപ്പിക്കല്‍ നടക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോയതിനാലാണ് മുടങ്ങിയത്. ഈ പാതയില്‍ ഒരു മാസത്തിനുള്ളില്‍ ട്രയല്‍ റണ്‍ നടത്തണമെന്ന ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മധുര ഡിവിഷനില്‍ നിന്ന്് വീണ്ടും പാക്കിങ് മെഷീന്‍ എത്തിച്ച് ജോലികള്‍ തുടങ്ങിയത്. ഇപ്പോള്‍ നടക്കുന്ന ജോലികള്‍ രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാകും. ഈ പാതയില്‍ സിഗ്നല്‍ ജോലികള്‍ കഴിഞ്ഞമാസം പൂര്‍ത്തിയായതിനാല്‍ പാക്കിങ് കഴിയുന്നതോടെ എന്‍ജിന്‍ പരീക്ഷണ ഓട്ടം നടത്താനാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.