കൊട്ടിയം: നെല്‍കര്‍ഷകരുടെ ദുരിതങ്ങളിലേക്ക് ശ്രദ്ധക്ഷണിച്ച് ഉമയനല്ലൂര്‍ പാടശേഖരത്ത് ജനകീയ കൂട്ടായ്മ. ഉമയനല്ലൂര്‍ നേതാജി ലൈബ്രറി പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ പരിപാടി സംഘടിപ്പിച്ചത്. പ്രഭാതസവാരിക്കാരെയും കര്‍ഷകരെയും മറ്റ് ഗ്രന്ഥശാലാ പ്രവര്‍ത്തകരെയും സംഘടിപ്പിച്ച് ഒരുക്കിയ കൂട്ടായ്മ വ്യത്യസ്താനുഭവമായി. കൃഷിക്ക് ആവശ്യമായ ജലസേചന സൗകര്യങ്ങള്‍ ലഭ്യമാകാത്തതിലും കര്‍ഷകര്‍ക്ക് കൂടുതല്‍ ദുരിതം വിതച്ച് വയലേലകള്‍ മാലിന്യവത്കരിക്കപ്പെടുന്നതിനുമെതിരെയാണ് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചത്. നേതാജി ലൈബ്രറി വൈസ് പ്രസിഡന്‍റ് എല്‍. ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ മയ്യനാട് നേതൃസമിതി കണ്‍വീനര്‍ ശശിധരന്‍പിള്ള ഉദ്ഘാടനം ചെയ്തു. നേതൃസമിതി മുന്‍ കണ്‍വീനര്‍ മയ്യനാട് മോഹന്‍ദാസ്, വടക്കേ മൈലക്കാട് ഗോപിനാഥന്‍പിള്ള, ഉമയനല്ലൂര്‍ ശ്രീ ഷണ്‍മുഖവിലാസം ഗ്രന്ഥശാലാ പ്രസിഡന്‍റ് സന്തോഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ആര്‍. രാജീവ് സ്വാഗതവും രാജേന്ദ്രപ്രസാദ് നന്ദിയും പറഞ്ഞു. വിദേശത്ത് പോകുന്ന ഗ്രന്ഥശാലയുടെ താലൂക്ക് പ്രതിനിധി അമീര്‍ഖാന് ഇതോടനുബന്ധിച്ച് യാത്രയയപ്പും നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.