കൊട്ടിയം: തമിഴ്നാട്ടില്‍ നിന്ന് കഞ്ചാവ് എത്തിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിതരണം നടത്തിയിരുന്ന സംഘത്തിലെ പ്രധാനിയെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് സംഘത്തെ തടയാന്‍ ശ്രമിച്ച ഇയാളുടെ സഹോദരനെ പരവൂര്‍ പൊലീസ് പിടികൂടി. പരവൂര്‍ പുക്കുളം സൂനാമി ഫ്ളാറ്റിലെ താമസക്കാരനായ കലേഷാണ് (29)പിടിയിലായത്. ആഗസ്റ്റില്‍ രണ്ടുകിലോ കഞ്ചാവുമായി കൊട്ടിയം ജങ്ഷനില്‍ കല്ലുവാതുക്കല്‍ സ്വദേശിയായ ചാര്‍ളി, പരവൂര്‍ സ്വദേശികളായ മിനീഷ്, മഹേഷ് എന്നിവര്‍ കൊട്ടിയം പൊലീസിന്‍െറ പിടിയിലായിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ കലേഷിന് വേണ്ടിയാണ് തങ്ങള്‍ മധുരയിലെ ഉസലംപെട്ടിയില്‍ നിന്ന് കഞ്ചാവ് വാങ്ങിക്കൊണ്ടുവന്നതെന്ന് പറഞ്ഞു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കലേഷ് പിടിയിലായത്. ഇയാള്‍ ഇതിന് മുമ്പും പൊലീസിന്‍െറയും എക്സൈസിന്‍െറയും പിടിയിലായിട്ടുണ്ട്. തമിഴ്നാട്ടില്‍നിന്ന് കൊണ്ടുവരുന്ന കഞ്ചാവ് മറ്റ് കച്ചവടക്കാര്‍ക്ക് നല്‍കുകയാണ് ചെയ്തിരുന്നത്. സൂനാമിഫ്ളാറ്റിലെ പല വീടുകളിലായും ഫ്ളാറ്റ് വളപ്പിലുമായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പലപ്പോഴും സൂനാമി വളപ്പില്‍ കുഴിയെടുത്ത് അതില്‍ ചാക്കിലാക്കി കഞ്ചാവ് സൂക്ഷിക്കുകയും പതിവായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ സൂനാമി ഫ്ളാറ്റിലുണ്ടെന്ന് ചാത്തന്നൂര്‍ എ.സി.പി ജവഹര്‍ ജനാര്‍ദിനുലഭിച്ച വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ പരവൂര്‍ പൊലീസിന്‍െറയും ഷാഡോ പൊലീസിന്‍െറയും സഹായത്തോടെ കൊട്ടിയം പൊലീസ് പിടികൂടാനത്തെിയപ്പോഴാണ് സഹോദരന്‍ പൊലീസിനെ തടഞ്ഞത്. തുടര്‍ന്ന് പരവൂര്‍ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ മധുരയില്‍ സര്‍ക്കാര്‍ ജീവനക്കാരനാണ്. കൊട്ടിയം സി.ഐ അജയ്നാഥ്, എസ്.ഐമാരായ രതീഷ്, അശോക്കുമാര്‍, എ.എസ്.ഐ ഹരിലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ കേസിന്‍െറ തുടരന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.