കടയ്ക്കല്‍: കൊണ്ടോടി തേക്കുമല മറവൂര്‍ക്കോണം റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ റോഡിനു നടുവില്‍ കുടില്‍ കെട്ടി പ്രതിഷേധിച്ചു. ചിതറ പഞ്ചായത്തിലെ തൂറ്റിക്കല്‍, മുതയില്‍ വാര്‍ഡുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. സമീപത്തെ ക്രഷറിലേക്കുള്ള വലിയ ലോറികള്‍ പതിവായി ഇതുവഴിയാണ് സഞ്ചാരം. അമിതഭാരവുമായി ലോറികള്‍ സഞ്ചരിക്കുന്നതിനാല്‍ റോഡിന്‍െറ തകര്‍ച്ചക്ക് ആക്കംകൂടി. ഇതിനെ തുടര്‍ന്ന് മൂന്നു മാസം മുമ്പ് നാട്ടുകാര്‍ ഗതാഗതം തടഞ്ഞു. പഞ്ചായത്ത് അംഗങ്ങള്‍ ഇടപെട്ട് ചര്‍ച്ച നടത്തുകയും പഞ്ചായത്തിന്‍െറ ഫണ്ടും ബാക്കി തുക ക്രഷര്‍ ഉടമയും നല്‍കി 40 ദിവസത്തിനകം റോഡ് നവീകരിക്കാമെന്ന് കരാറുണ്ടാക്കി. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും നവീകരണം നടന്നില്ല. റോഡ് കൂടുതല്‍ തകര്‍ന്ന് കാല്‍നട പോലും ദുസ്സഹമായി. ഇതോടെയാണ് റോഡിന് നടുവില്‍ കുടില്‍ കെട്ടി സമരം തുടങ്ങിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.