കുളത്തൂപ്പുഴ: വീടിനു മുന്നിലെ കലുങ്കിനു കീഴില്‍ വാസമുറപ്പിച്ച മലമ്പാമ്പും അവയുടെ കുഞ്ഞുങ്ങളുമുയര്‍ത്തുന്ന ഭീഷണിയില്‍ പുറത്തിറങ്ങാനാവാതെ ഒരു കുടുബം. പാമ്പിനെ കണ്ടുഭയന്ന ഒമ്പതുകാരി ഇനിയും ഭീതിയില്‍നിന്ന് മോചിതയായിട്ടില്ല. കുളത്തൂപ്പുഴ അയ്യന്‍പിള്ള വളവ് വയലിറക്കത്ത് വീട്ടില്‍ വര്‍ഗീസും കുടുംബവുമാണ് പാമ്പിനെ ഭയന്ന് കഴിയുന്നത്. ദിവസങ്ങളായി പ്രദേശത്തുനിന്ന് കോഴികളെയും മറ്റും കാണാതാവുന്നുണ്ടായിരുന്നു. വീടിനു മുന്നിലായുള്ള അന്തര്‍സംസ്ഥാന പാതയിലെ കലുങ്കിനുള്ളിലാണ് ‘കോഴി മോഷ്ടാവ്’ ഉള്ളതെന്ന വിവരം കഴിഞ്ഞ ദിവസമാണ് തിരിച്ചറിയുന്നത്. പാതകടന്ന് മറുവശത്തേക്ക് പോയ പാമ്പുകളിലൊന്ന് റോഡിലൂടെ വന്ന വാഹനത്തിന്‍െറ വെളിച്ചം തിരിച്ചറിഞ്ഞ് കലുങ്കിനടിയിലേക്ക് ഇഴഞ്ഞിറങ്ങിയത് സമീപവാസിയാണ് കണ്ടത്. തുടര്‍ന്ന്, നടത്തിയ പരിശോധനയില്‍ പാമ്പുകളുടെ സാന്നിധ്യം തിരിച്ചറിയുകയും ചെയ്തു. ഇതിനിടെ വര്‍ഗീസിന്‍െറ മകള്‍ വീടിനു മുന്നില്‍വെച്ച് പാമ്പിനെ കണ്ട് ഭയന്ന് പനി ബാധിച്ച് ചികിത്സ തേടി. പലപ്പോഴും രാത്രിയില്‍ ഏതെങ്കിലും ശബ്ദം കേട്ടാല്‍ പാമ്പ് വീട്ടിനുള്ളില്‍ കടന്നതാണെന്ന് കുട്ടി ഭയപ്പെടുകയാണ്. വനം വകുപ്പ് ഡെപ്യൂട്ടി റെയ്ഞ്ച് സെക്ഷന്‍ ഫോറസ്റ്റര്‍ നിസാറിന്‍െറ നേതൃത്വത്തില്‍ കെണിവെച്ചങ്കിലും പാമ്പ് കുടുങ്ങിയില്ല. വെള്ളിയാഴ്ച രാത്രിയോടെ സ്ഥലത്തത്തെിയ വാവ സുരേഷ് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കലുങ്കിനടിയിലെ പൊത്തില്‍നിന്ന് മൂന്നു വയസ്സുള്ളതും ഏഴു കിലോയോളം തൂക്കം വരുന്നതുമായ പെണ്‍പാമ്പിനെ പിടികൂടി. കൂട്ടത്തിലുണ്ടായിരുന്ന വലിയ പാമ്പ് കലുങ്കിനുള്ളിലേക്ക് കയറി. ഇതിനെ പുറത്തു ചാടിക്കാനായി സമീപത്ത് പുകയിട്ട് മണിക്കൂറുകള്‍ കാത്തിരുന്നിട്ടും ഫലമുണ്ടായില്ല. കലുങ്കിന്‍െറ മറുവശം മണ്ണ് നിറഞ്ഞ് ഉറച്ച നിലയിലാണ്. കലുങ്കിനടിയിലേക്ക് കയറാനോ പൊളിക്കാനോ കഴിയാത്തതിനാല്‍ പുലര്‍ച്ചയോടെ തിരച്ചില്‍ അവസാനിപ്പിച്ചു. ഒരു പാമ്പിനെ പിടികൂടിയെങ്കിലും ആശ്വസിക്കാനാവാതെ ഭീതിയിലാണ് വര്‍ഗീസും കുടുംബവും ഒപ്പം നാട്ടുകാരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.