വെളിയം: ഓടനാവട്ടം ജയമാതാ ആശുപത്രിക്ക് സമീപത്തെ വാടകകെട്ടിടത്തില്‍ താമസിക്കുന്ന രണ്ട് ബംഗാള്‍ സ്വദേശികളെ കഞ്ചാവ്ചെടി വളര്‍ത്തിയതിന് പൂയപ്പള്ളി പൊലീസ് പിടികൂടി. വെസ്റ്റ് ബംഗാളില്‍ രാംതനുനഗറില്‍ സോമര്‍ അലിസേഖിന്‍െറ മകന്‍ റജാവുള്‍സേഖ് (29), കമല്‍പുറില്‍ ജാഹിര്‍ അലിസേഖ് (19) എന്നിവരാണ് അറസ്റ്റിലായിത്. ജില്ലാ പൊലീസ് മേധാവി അജിതാബീഗത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഡിവൈ.എസ്.പി കൃഷ്ണകുമാറിന്‍െറ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ വീട്ടുമുറ്റത്ത് നട്ടുവളര്‍ത്തിയ കഞ്ചാവ്ചെടി പൊലീസ് കണ്ടത്തെിയത്. ബംഗാളില്‍ നിന്ന് കഞ്ചാവിന്‍െറ വിത്ത് കൊണ്ടുവന്ന് നടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പൂയപ്പള്ളി എസ്.ഐ ജി. സാബു, പൊലീസുകാരായ അലക്സ്, ബിജു, ഇ. സന്തോഷ് എന്നിവര്‍ പരിശോധകസംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.